വ്യാജ ഏറ്റുമുട്ടലിലുടെ കൊലപ്പെടുത്താന്‍ നീക്കം; ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ പ്രവീണ്‍ തൊഗാഡിയ 

ബിജെപിയെ പ്രതിരോധത്തിലാക്കി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. തന്നെ പൊലീസ് വേട്ടയാടുന്നുവെന്ന് വിഎച്ച്പി വര്‍ക്കിംഗ്് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ കുറ്റപ്പെടുത്തി
വ്യാജ ഏറ്റുമുട്ടലിലുടെ കൊലപ്പെടുത്താന്‍ നീക്കം; ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ പ്രവീണ്‍ തൊഗാഡിയ 

ന്യൂഡല്‍ഹി: ബിജെപിയെ പ്രതിരോധത്തിലാക്കി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. തന്നെ പൊലീസ് വേട്ടയാടുന്നുവെന്ന് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ കുറ്റപ്പെടുത്തി. തന്നെ വ്യാജഏറ്റുമുട്ടലിലുടെ കൊലപ്പെടുത്താന്‍  ഗൂഡാലോചന നടക്കുന്നതായും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൊഗാഡിയ ആരോപിച്ചു. ഇതോടെ മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ വെട്ടിലായി. പൊലീസ് രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങരുതെന്നും തേങ്ങലോടെ തൊഗാഡിയ പറഞ്ഞു.

നേരത്തെ പൊലീസ് അന്വേഷിച്ച് എത്തിയപ്പോള്‍ 'കാണാതായ' വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. രാത്രിയോടെ ഷാഹിബാഗിലെ പാര്‍ക്കിലാണ് തൊഗാഡിയയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊഗാഡിയയെ തിരക്കി തിങ്കളാഴ്ച രാവിലെ രാജസ്ഥാന്‍ പൊലീസ് ഗുജറാത്തില്‍ എത്തിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയതിന് 2005ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് അഹമ്മദാബാദിലെത്തിയത്. എന്നാല്‍ പൊലീസ് എത്തിയതിനു പിന്നാലെ തൊഗാഡിയയെ കാണാതാവുകയായിരുന്നു. തൊഗാഡിയയെ കാണാനില്ലെന്നു കാണിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.


പത്തുമണിക്ക് അഹമ്മദാബാദില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നാണ് വി.എച്ച്.പി. പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നത്. പിന്നീട് ഇവര്‍ അമ്മദാബാദിലെ സോല പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സമീപത്തെ സര്‍കേജ്ജ്ഗാന്ധിനഗര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. രാജസ്ഥാന്‍ പൊലീസ് തൊഗാഡിയയെം അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്നാണ് വിഎച്ച്പി ആരോപിച്ചത്.

രാജസ്ഥാനിലെ ഗംഗാപുര്‍ സ്‌റ്റേഷനിലെ കേസില്‍ തൊഗാഡിയയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ തിങ്കളാഴ്ച രാവിലെ വന്നതായി അഹമ്മദാബാദിലെ സോല പൊലീസ് വ്യക്തമാക്കി. എന്നാല്‍, തൊഗാഡിയയെ കണ്ടെത്താനാകാതെ വെറുംകൈയോടെയാണ് അവര്‍ മടങ്ങിയതെന്നാണ് സോല പൊലീസ് അറിയിച്ചത്.

രക്തത്തിലെ പഞ്ചസാര കുറഞ്ഞ നിലയിലാണ് തൊഗാഡിയയെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com