കോടതി നടപടികള്‍ തത്സമയം കാണിക്കണം: സുപ്രിം കോടതിയില്‍ ഹര്‍ജി

കോടതി നടപടികള്‍ തത്സമയം കാണിക്കണം: സുപ്രിം കോടതിയില്‍ ഹര്‍ജി
കോടതി നടപടികള്‍ തത്സമയം കാണിക്കണം: സുപ്രിം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: രാജ്യത്തെ കോടതി നടപടികള്‍ ലൈവ് ആയി സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. മൂന്നാമതൊരാളെ ആശ്രയിക്കാതെ കോടതികളില്‍ നടക്കുന്നത് ജനങ്ങള്‍ക്ക് അറിയാന്‍ അവസരമൊരുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കോടതികളില്‍ നടക്കുന്നത് മറ്റൊരാളെ ആശ്രയിക്കാതെ ജനങ്ങള്‍ക്ക് അറിയാന്‍ അവസരമൊരുക്കണം. അതിന് കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

കോടതികളില്‍ നടക്കുന്നത് പലപ്പോഴും കക്ഷികള്‍ പോലും അറിയുന്നില്ലെന്നും അവരുടെ വാദം തന്നെയാണോ അഭിഭാഷകര്‍ അവതരിപ്പിക്കുന്നതെന്നും സംബന്ധിച്ച് നേരത്തെ തന്നെ സംവാദങ്ങള്‍ നടന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജയ്‌സിങ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതിനിടെ സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണം എന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രിം കോടതി തള്ളി. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഇടിച്ചുതാഴ്ത്തുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com