കോണ്‍ഗ്രസ് ബന്ധം: സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം; പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് ഇരുപക്ഷവും

കോണ്‍ഗ്രസുമായുള്ള സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് ഇരുപക്ഷവും - നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ യച്ചൂരി സെക്രട്ടറി  സ്ഥാനത്തുനിന്നു മാറ്റാനുള്ള നീക്കവും ശക്തമായി 
big_363928_1429240598
big_363928_1429240598

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ പേരില്‍ സിപിഎമ്മില്‍ തര്‍ക്കം രൂക്ഷമായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയും, പിബി അംഗം പ്രകാശ് കാരാട്ടും വ്യത്യസ്ഥ രേഖകള്‍ അവതരിപ്പിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇരുനേതാക്കളും ഉറച്ചുനില്‍ക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

തര്‍ക്കം രൂക്ഷമായതോടെ ഇരുരേഖകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യട്ടെ എന്നതാണ് ഇരുപക്ഷത്തിന്റെയും നിലപാട്. നേരത്തെ കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന നിലപാടാണ് പാര്‍ട്ടികോണ്‍ഗ്രസ് കൈക്കൊണ്ടത്. കോണ്‍ഗ്രസില്‍ കാരാട്ട് പക്ഷത്തിന് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാരാട്ട് വിഭാഗം. അതേ സമയം പുതിയ തര്‍ക്കം സീതാറാം യെച്ചൂരിയെ മാറ്റാനുള്ള നീക്കവും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും വിലയിരുത്തലുകള്‍ ഉണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com