മദ്രസകള്‍ അടച്ചുപൂട്ടുകയല്ല, നവീകരിക്കുകയാണ് വേണ്ടത്; യോഗി ആദിത്യനാഥ്

ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് യോഗി ഇൗ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. 
മദ്രസകള്‍ അടച്ചുപൂട്ടുകയല്ല, നവീകരിക്കുകയാണ് വേണ്ടത്; യോഗി ആദിത്യനാഥ്

ലഖ്‌നൗ: മദ്രസകള്‍ അടച്ചുപൂട്ടുന്നത് മുസ്ലീംങ്ങളുടെ ഉന്നമനത്തിന് വഴിവെക്കില്ല, മറിച്ച് നിലവിലെ മദ്രസകള്‍ നവീകരിക്കുകയാണ് വേണ്ടതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് യോഗി ഇൗ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. 

'മദ്രസകള്‍ അടച്ചുപൂട്ടുന്നത് ഒരു പ്രശ്‌ന പരിഹാരമല്ല. പകരം അവ ആധുനികവല്‍കരിക്കുയാണ് വേണ്ടത്. മാത്രമല്ല, സംസ്‌കൃത സ്‌കൂളുകളും  ഇത് തന്നെയാണ് ചെയ്യേണ്ടത്.  മദ്രസകള്‍ കമ്പ്യൂട്ടര്‍വത്കരിക്കേണ്ടതുണ്ട്'- യോഗി പറഞ്ഞു. 

പ്രധാനമന്ത്രിയുടെ നൈപുണ്യവികസന പരിപാടിയില്‍ ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തണം. ന്യൂനപക്ഷ മന്ത്രാലയത്തിന് വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി മദ്രസകള്‍ തീവ്രവാദികളെ ഉണ്ടാക്കുന്നുവെന്നും അതിനാല്‍ അവ അടച്ചു പൂട്ടണമെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com