ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റ്; പാഠ്യപദ്ധതിയില്‍ നിന്നൊഴിവാക്കണമെന്ന് കേന്ദ്രമന്ത്രി

കുരങ്ങനില്‍ നിന്നാണ് മനുഷ്യരുണ്ടായതെന്ന് നമ്മുടെ പൂര്‍വികര്‍ ആരും പറഞ്ഞിട്ടില്ല. - പുരാണങ്ങളോ മറ്റു പുസ്തകങ്ങളോ ഇക്കാര്യം പ്രതിപാദിക്കുന്നില്ലെന്നും മാനവവിഭവശേഷി മന്ത്രി സത്യപാല്‍ സിംഗ്
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റ്; പാഠ്യപദ്ധതിയില്‍ നിന്നൊഴിവാക്കണമെന്ന് കേന്ദ്രമന്ത്രി

ഔറംഗബാദ്: ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന് കേന്ദ്രമന്ത്രിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ സത്യപാല്‍ സിംഗ്. സ്‌കൂളുകളിലെ പാഠ്യപദ്ധതികളില്‍ നിന്നും ഡാര്‍വിന്റെ സിദ്ധാന്തം ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കുരങ്ങനില്‍ നിന്നാണ് മനുഷ്യരുണ്ടായതെന്ന് നമ്മുടെ പൂര്‍വികര്‍ ആരും പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന് മാനവവിഭവശേഷി മന്ത്രി പറയുന്നത്.  ഭൂമിയില്‍ മനുഷ്യന്‍ പരിണാമത്തിന് വിധേയമായിട്ടില്ലെന്നും മനുഷ്യന്‍ മനുഷ്യനായി അവതരിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. 

ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്നാണ് പരിണാമസിദ്ധാന്തം പറയുന്നത്. എന്നാല്‍ പുരാണങ്ങളോ മറ്റു പുസ്തകങ്ങളോ ഇക്കാര്യം പ്രതിപാദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com