ഛണ്ഡീഗഡ്: ഹരിയാനയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബലാത്സംഗങ്ങളെ കുറിച്ച് വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവും പാര്‍ലമെന്റ് അംഗവുമായ രാജ്കുമാര്‍ സൈനി. ബലാത്സംഗങ്ങള്‍ പ്രാചീനകാലം മുതല്‍ക്കേയുള്ളതാണെന്ന രാജ്കുമാറിന്റെ പ്രതികരണമാണ് വിവാദമായത്.
കുരുക്ഷേത്രയില്‍ നിന്നുള്ള എം.പിയാണ് രാജ്കുമാര്‍.
ബലാത്സംഗങ്ങള്‍ പ്രാചീനകാലം മുതല്‍ക്കേയുണ്ടെന്നും സമീപകാലത്ത് ഇത് വര്‍ധിച്ചുവരികയാണെന്നും രാജ്കുമാര്‍ പറഞ്ഞു.
രാജ്യത്തെ വര്‍ധിച്ച ജനസംഖ്യയാണ് ബലാത്സംഗനിരക്കിനെ ഉയര്‍ത്തുന്ന മറ്റൊരു ഘടകമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ 10 ഓളം ബലാത്സംഗങ്ങളാണ് ഹരിയാനയില്‍ ഉണ്ടായിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ