രജനി കളത്തിലിറങ്ങിയാല്‍ തമിഴകത്ത് താമര വിരിയില്ല; പാര്‍ട്ടി പ്രഖ്യാപിക്കും മുമ്പേ രജനികാന്തിന്റെ വിജയം പ്രവചിച്ച് റിപബ്ലിക് ടിവി

വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ രജനിയുടെ പാര്‍ട്ടി തമിഴ്‌നാട്ടിലെ പകുതിയിലേറെ സീറ്റുകള്‍ നേടിയെടുക്കുമെന്ന് സര്‍വേ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി
രജനി കളത്തിലിറങ്ങിയാല്‍ തമിഴകത്ത് താമര വിരിയില്ല; പാര്‍ട്ടി പ്രഖ്യാപിക്കും മുമ്പേ രജനികാന്തിന്റെ വിജയം പ്രവചിച്ച് റിപബ്ലിക് ടിവി

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതതിന് പിന്നാലെ ചര്‍ച്ചകളും അഭ്യൂഹങ്ങളും രാജ്യമൊട്ടാകെ നിറയുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര് മുതല്‍ ചേരാന്‍ പോകാന്‍ മുന്നണി ഏതാണെന്നുവരെ നിരവധി അഭ്യൂഹങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. അതിനിടയില്‍ വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ രജനിയുടെ പാര്‍ട്ടി തമിഴ്‌നാട്ടിലെ പകുതിയിലേറെ സീറ്റുകള്‍ നേടിയെടുക്കുമെന്ന് സര്‍വേ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി. 

പാര്‍ട്ടി 23 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വേ. തമിഴ്‌നാട്ടില്‍ ആകെ 39 സീറ്റുകളാണുള്ളത്. ഡിഎംകെയ്ക്ക് 14ഉം എഐഡിഎംകെയ്ക്ക് രണ്ട് സീറ്റും ലഭിക്കുമെമന്നാണ് ചാനല്‍ പ്രവചിച്ചിരിക്കുന്നത്. രജനി കളത്തിലുണ്ടെങ്കില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നാണ് സര്‍വേ പറയുന്നത്.

രജനിയുടെ പാര്‍ട്ടി മത്സരരംഗത്തില്ലെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക ഡിഎംകെയ്ക്കായിരിക്കും. അങ്ങനെയെങ്കില്‍ ഡിഎംകെ 32 സീറ്റും എഐഎഡിഎംകെ ആറു സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടുമെന്നാണ് സര്‍വേയിലെ വിലയിരുത്തല്‍. കോണ്‍ഗ്രസമ് മുന്നണിക്ക് വിജയിക്കാന്‍ സാധിക്കുന്നത് പുതുച്ചേരിയില്‍ മാത്രമായിരിക്കും എന്നും സര്‍വേ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com