ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഇന്‍ഷുറസ് ലഭിക്കില്ല; പുതിയ ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി

പുതിയ ഉത്തരവ് ഇന്‍ഷുറസ് ക്ലെയി ചെയ്യാതിരിക്കാനുള്ള ലൂപ്‌ഹോളായി മാറുമെന്നാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്
ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഇന്‍ഷുറസ് ലഭിക്കില്ല; പുതിയ ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി

ഹൈദരാബാദ്: ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഐഎസ്‌ഐ മാര്‍ക്കുള്ള ഹെല്‍മറ്റല്ല ധരിച്ചിരിക്കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് തുക തള്ളാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സാധിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി വിധി. ഐഎസ്‌ഐ മുദ്ര പതിപ്പിക്കാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്ന സമയത്താണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് ഇന്‍ഷുറസ് ക്ലെയി ചെയ്യാതിരിക്കാനുള്ള ലൂപ്‌ഹോളായി മാറുമെന്നാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. 

ഐഎസ്‌ഐ മുദ്ര പതിപ്പിച്ച ഹെല്‍മറ്റ് ധരിച്ചിരിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് തുക നല്‍കിയാല്‍ മതിയെന്ന് ഒരാഴ്ച മുന്‍പാണ് കര്‍ണാടക കോടതി ഉത്തരവിട്ടത്. എന്നാല്‍ ഈ ഉത്തരവ് ഉപയോഗിച്ച് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യില്ലെന്ന് ആള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി. രമേഷ് പറഞ്ഞു. 

ഇന്‍ഷുറസ് തുക തള്ളുന്നതുവരെ ഇതിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവുണ്ടാവില്ല. നിലവില്‍ സ്വകാര്യ കമ്പനികള്‍ വളരെ കുറച്ച് തുകമാത്രമാണ് അനുവദിക്കുന്നത്. ഈ ഉത്തരവ് കൂടിയാകുമ്പോള്‍ സ്വകാര്യ കമ്പനികള്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നത് കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇന്‍ഷുറസ് നല്‍കുന്നതെന്നും ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പോലും ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ടെന്നും എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രതിനിധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com