മനുഷ്യനെ കുരങ്ങനാക്കാന്‍ ശ്രമം; ബിജെപി നയിക്കുന്നത് ശിലായുഗത്തിലേക്കോ? പ്രകാശ് രാജ് 

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമെന്ന് പരാമര്‍ശിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്.
മനുഷ്യനെ കുരങ്ങനാക്കാന്‍ ശ്രമം; ബിജെപി നയിക്കുന്നത് ശിലായുഗത്തിലേക്കോ? പ്രകാശ് രാജ് 

ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമെന്ന് പരാമര്‍ശിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. പ്രാചീനകാലം ചികഞ്ഞ് മനുഷ്യനെ കുരങ്ങനാക്കി മാറ്റാനുളള ശ്രമമാണ് നടക്കുന്നതെന്ന് പ്രകാശ് രാജ് കുറ്റപ്പെടുത്തി. ഇത്തരത്തില്‍ ശാസ്ത്രത്തിന് എതിരായി വിപരീത ദിശയില്‍ പോകുന്നത് നമ്മളെ ശിലായുഗത്തിലേക്ക് നയിക്കുമെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും പാഠ്യപദ്ധതിയില്‍ നിന്നും ഇത് മാറ്റണമെന്നുമുളള ബിജെപി മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ ശാസ്ത്രസമൂഹം ഒന്നടങ്കം എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ഇതിന്് പിന്നാലെയാണ് പ്രകാശ് രാജും വിമര്‍ശനം ഉന്നയിച്ചത്. ഇത്തരത്തില്‍ ശാസ്ത്രത്തിന് എതിരായി വിപരീത ദിശയില്‍ നീങ്ങാന്‍ രാജ്യത്തെ ചിലര്‍ പ്രേരിപ്പിക്കുന്നു എന്ന വസ്തുത നിഷേധിക്കാന്‍ താങ്കള്‍ തയ്യാറാണോ എന്ന് കേന്ദ്രമന്ത്രിയോട് ചോദ്യം ഉന്നയിച്ചാണ് ട്വിറ്ററില്‍ പ്രകാശ് രാജിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com