ദളിത് വേണ്ട; പകരം പട്ടികജാതി - പട്ടികവര്‍ഗമെന്ന് ഉപയോ​ഗിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

സർക്കാരിന്റെ ഔദ്യോഗിക കുറിപ്പുകളില്‍നിന്ന് ദളിത് എന്ന പ്രയോഗം ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശം. 
ദളിത് വേണ്ട; പകരം പട്ടികജാതി - പട്ടികവര്‍ഗമെന്ന് ഉപയോ​ഗിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: സർക്കാരിന്റെ ഔദ്യോഗിക കുറിപ്പുകളില്‍നിന്ന് ദളിത് എന്ന പ്രയോഗം ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശം. ദളിത് എന്ന വാക്ക് ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദളിത് എന്നതിനു പകരം പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാരെന്ന് ഉപയോഗിക്കാനും ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

ദളിത് എന്ന പ്രയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ മോഹന്‍ ലാല്‍ മനോഹര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

പിന്നാക്ക വിഭാഗക്കാരെ അപമാനിക്കുന്നതിനായി സവര്‍ണര്‍ ഉപയോഗിച്ചിരുന്ന വാക്കാണ് ദളിത് എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ദളിത് എന്ന വാക്ക് അനുചിതമാണെന്ന് ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, എല്ലായിടത്തും ഇത് ഉപയോഗിച്ചുകാണുന്നു. ഇത് പിന്നോക്ക വിഭാഗങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com