മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഓം പ്രകാശ് റാവത്ത് ചുമതലയേറ്റു

ഈ വര്‍ഷം ഡിസംബര്‍ വരെ റാവത്തിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി കാലാവധിയുണ്ട്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഓം പ്രകാശ് റാവത്ത് ചുമതലയേറ്റു

ന്യൂഡല്‍ഹി : ഇന്ത്യയുടെ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി ഓം പ്രകാശ് റാവത്ത് ചുമതലയേറ്റു. രാജ്യത്തിന്റെ 22-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് റാവത്ത്. അചല്‍ കുമാര്‍ ജ്യോതി ഇന്നലെ വിരമിച്ച ഒഴിവിലാണ് റാവത്തിന്റെ നിയമനം. 

മധ്യപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് റാവത്ത്. 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ റാവത്ത്, പ്രതിരോധ മന്ത്രാലയത്തില്‍ ഡയറക്ടറായും, ഘന വ്യവസായ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 ലാണ് റാവത്ത് തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. ഈ വര്‍ഷം ഡിസംബര്‍ വരെ റാവത്തിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി കാലാവധിയുണ്ട്. 

അശോക് ലവാസ, സുനില്‍ അറോറ
അശോക് ലവാസ, സുനില്‍ അറോറ

എകെ ജ്യോതി വിരമിച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒഴിവുവന്ന ഒരു സ്ഥാനത്തേക്ക് മുന്‍ ധനകാര്യ സെക്രട്ടറി അശോക് ലവാസയെ നിയമിച്ചിട്ടുണ്ട്. 2022 ഒക്ടോബര്‍ വരെ ലവാസയ്ക്ക് കാലാവധിയുണ്ട്. ഇലക്ഷന്‍ കമ്മീഷനിലെ മറ്റൊരു കമ്മീഷണര്‍ സുനില്‍ അറോറയാണ്. ഡിസംബറില്‍ റാവത്ത് വിരമിക്കുമ്പോള്‍ സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകും. 2021 ഏപ്രില്‍ വരെ അറോറയ്ക്ക് കാലാവധിയുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സുനില്‍ അറോറയുടെ മേല്‍നോട്ടത്തിലായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com