സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാന്‍ എന്ന് സുപ്രീംകോടതി

സ്വകാര്യത സംരക്ഷിച്ചുകൊണ്ടു മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.
സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാന്‍ എന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിച്ചുകൊണ്ടു മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. 

ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുള്ള അപകടങ്ങള്‍ തടയാനാകില്ലേയെന്ന് കോടതി ആരാഞ്ഞു. വ്യക്തിവിവരങ്ങള്‍ ഇപ്പോള്‍ തന്നെ സ്വകാര്യ ഏജന്‍സികളുടെ കൈവശം ഇല്ലേയെന്നും കോടതി ആശങ്കപ്പെട്ടു.

സബ്‌സിഡികള്‍ക്കു മാത്രമാണോ ആധാര്‍ വേണ്ടത് എന്നു ചോദിച്ച സുപ്രീം കോടതി മറ്റു കാര്യങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാനാകുമോ എന്ന് നിശ്ചയിക്കണമെന്നും പറഞ്ഞു. അഞ്ചംഗ ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ ചോദിച്ചത്.

ഈ കേസിലെ അന്തിമ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ നാളെയും വാദം തുടരും. നേരത്തേ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍ ആധാറിനെതിരെ രംഗത്തെത്തി. സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കിയാണ് നേരിടേണ്ടതെന്നാണ് സ്‌നോഡന്‍ ട്വിറ്ററില്‍ കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com