ഹോം വര്‍ക്ക് ചെയ്തില്ല; ആറാം ക്ലാസുകാരിയെ സഹപാഠികളെക്കൊണ്ട് 168 പ്രാവശ്യം തല്ലിച്ച് ക്ലാസ് ടീച്ചര്‍

ഹോം വര്‍ക്ക് ചെയ്തില്ല; ആറാം ക്ലാസുകാരിയെ സഹപാഠികളെക്കൊണ്ട് 168 പ്രാവശ്യം തല്ലിച്ച് ക്ലാസ് ടീച്ചര്‍

ഹോം വര്‍ക്ക് ചെയ്യാതിരുന്ന ആറാംക്ലാസുകാരിയെ അധ്യാപകന്‍ സഹപാഠികളെ കൊണ്ട് 168 പ്രാവശ്യം തല്ലിച്ചതായി പരാതി. മധ്യപ്രദേശിലെ താന്ത്‌ല നവോദയ സ്‌കൂളിലാണ് ക്ലാസ് ടീച്ചര്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആറു ദിവസം കുട്ടിയെ തുടര്‍ച്ചയായി തല്ലിച്ചത്. 

ബുധനാഴ്ചയാണ് സംഭവം പുറത്തുവന്നത്. കുട്ടി ആദ്യ ദിവസങ്ങളില്‍ സംഭവം രക്ഷകര്‍ത്താക്കളെ അറിയിച്ചിരുന്നില്ല. മനോജ് വര്‍മ എന്ന അധ്യാപകനാണ് കുട്ടിയെ സഹപാഠികളെ കൊണ്ട് തല്ലിച്ചത്. ഇയാള്‍ക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. അസുഖത്തെ തുടര്‍ന്ന് സ്‌കൂളില്‍ പോകാതിരുന്നത് കാരണമാണ് കുട്ടിക്ക് ഹോം വര്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നാല്‍ ഹേം വര്‍ക്ക് ചെയ്ത് തീര്‍ക്കുന്നതുവരെ കുട്ടിയെ തല്ലാന്‍ 14 സഹപാഠികളെ അധ്യാപകന്‍ ചുമതലപ്പെടുത്തുകയായിരുന്നു. 

കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com