തലച്ചോറില്ലാത്ത ആളാണ് അമിത് ഷാ; സിദ്ധരാമയ്യ

അഴിമതിക്കാരന്‍ എന്നായിരുന്നു അമിത് ഷാ സിദ്ധരാമയ്യയെ വിശേഷിപ്പിച്ചത്. 
തലച്ചോറില്ലാത്ത ആളാണ് അമിത് ഷാ; സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി സിദ്ധരാമയ്യ രംഗത്ത്. അഴിമതിക്കാരന്‍ എന്നായിരുന്നു അമിത് ഷാ സിദ്ധരാമയ്യയെ വിശേഷിപ്പിച്ചത്. 

തലച്ചോറില്ലാത്ത ആളാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായെന്നായിരുന്നു സിദ്ധരാമയ്യയുടെ പരിഹാസം. ഇരുമ്പഴിക്കുള്ളില്‍ കിടന്ന പക്ഷിയാണ് അദ്ദേഹമെന്നും കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അമിത് ഷായെ പരിഹസിച്ചത്.

'മുന്‍പ് ഇരുമ്പ് കൂട്ടില്‍ കിടന്ന പക്ഷി കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മറ്റൊരു ജയില്‍ കിളിയെ കൊണ്ടുവരികയാണ്. തനിക്കും തന്റെ സര്‍ക്കാരിനുമെതിരേ അമിത് ഷാ ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല'- സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

ഇന്നലെ അമിത് ഷാ മൈസൂരുവില്‍ നടത്തിയ റാലിയില്‍ സിദ്ധരാമയ്യയെ അഴിമതിക്കാരന്‍ എന്ന് ആക്ഷേപിച്ചിരുന്നു. 'സിദ്ധരാമയ്യ എന്നാല്‍ അഴിമതി, അഴിമതി എന്നാല്‍ സിദ്ധരാമയ്യ' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്നാല്‍, അമിത് ഷായ്‌ക്കെതിരേ മാത്രമല്ല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാകടയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ബിഎസ് യെഡിയൂരപ്പയെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. 

സാമ്പത്തിക നേട്ടത്തിനായി അനധികൃതമായി ഭൂമി പതിച്ച് നല്‍കിയതിന് ജയിലില്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെഡിയൂരപ്പ എന്നായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ ജയിലില്‍ കഴിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com