രാസവസ്തുക്കളുടെ അതിപ്രസരം: രാംദേവിന്റെ പതഞ്ജലി ഖത്തറില്‍ നിരോധിച്ചു

കഴിഞ്ഞ വര്‍ഷം പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
രാസവസ്തുക്കളുടെ അതിപ്രസരം: രാംദേവിന്റെ പതഞ്ജലി ഖത്തറില്‍ നിരോധിച്ചു

രാസവസ്തുക്കളുടെ അമിതസാനിധ്യം കാരണം യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അനുവദിനീയമായതിലും അധികം അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ വാങ്ങാനോ വില്‍ക്കാനോ പാടില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്.

കഴിഞ്ഞ വര്‍ഷം പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളാണ് തിരികെവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ ഉത്തരവിട്ടിരുന്നത്.

അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണം തുടങ്ങിയ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങളാണ് നേപ്പാളില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ബെംഗളൂരുവില്‍ നിര്‍മിക്കുന്ന ബക്ടോക്ലേവ് എന്ന ഒരു മരുന്നും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേപ്പാളിലെ വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ വശ്യപ്പെട്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com