മഹാരാഷ്ട്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം; ഡ്രൈവര്‍ ഉറങ്ങിയത് അപകടകാരണം

പുനെയിലെ ബലേവാഡയില്‍ നിന്നും ഗണപതിപുലെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്
മഹാരാഷ്ട്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം; ഡ്രൈവര്‍ ഉറങ്ങിയത് അപകടകാരണം

മുംബൈ: മഹാരാഷ്ട്രയില്‍ മിനി ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.45ന് കോലാപൂരിലെ ശിവാജി ബ്രിഡ്ജിലായിരുന്നു അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് സൂചന. ഡ്രൈവര്‍ ഉറങ്ങി പോയതായിരിക്കാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. 17 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. പുനെയിലെ ബലേവാഡയില്‍ നിന്നും ഗണപതിപുലെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com