ഇയാളൊരു അച്ഛനാനോ..; മകനെ ക്രൂരമര്‍ദനത്തിനരയാക്കിയ പിതാവ് അറസ്റ്റില്‍

ഇയാളൊരു അച്ഛനാനോ..; മകനെ ക്രൂരമര്‍ദനത്തിനരയാക്കിയ പിതാവ് അറസ്റ്റില്‍

മകനെ വീട്ടിലെ മുറിയിലിട്ട് ബെല്‍റ്റ് ഊരിയടിക്കുകയും പലതവണ ചവിട്ടുകയും എടുത്തെറിയുകയും ചെയ്യുന്ന അതി ക്രൂരമായ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ബംഗളൂരു: നുണ പറഞ്ഞു എന്നതിന്റെ പേരില്‍ മകനെ അതിക്രൂരമായി മര്‍ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെങ്കേരിയിലാണ് സംഭവം. മകനെ വീട്ടിലെ മുറിയിലിട്ട് ബെല്‍റ്റ് ഊരിയടിക്കുകയും പലതവണ ചവിട്ടുകയും എടുത്തെറിയുകയും ചെയ്യുന്ന അതി ക്രൂരമായ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇത് സ്വകാര്യചാനല്‍ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ദൃശ്യം ശ്രദ്ധയില്‍ പെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതി പ്രകാരം പിതാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

മകന്‍ കള്ളം പറഞ്ഞതിനാണ് മര്‍ദിച്ചതെന്ന് പിതാവ് പൊലീസിനെ അറിയിച്ചു. സംഭവം മാതാവ് മൊബൈല്‍ഫോണിലെ വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു. മെബൈല്‍ നന്നാക്കുന്നതിനായി കൊടുത്ത കടയില്‍ നിന്നാണ് കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യം പുറത്തായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com