അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7.5% വരെ ഉയരും ;  ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയെന്നും  സാമ്പത്തിക സര്‍വേ 

നടപ്പുസാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാനിരക്ക് 6.75 ശതമാനമാണ്. ഇത് 2017 - 18 സാമ്പത്തിക വര്‍ഷം 6.75% ആയി ഉയരും
അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7.5% വരെ ഉയരും ;  ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയെന്നും  സാമ്പത്തിക സര്‍വേ 

ന്യൂഡല്‍ഹി :  അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7 മുതല്‍ 7.5% വരെ ഉയരുമെന്ന് സാമ്പത്തിക സര്‍വേ. ധനക്കമ്മി 3.2 ശതമാനമായി കുറയുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കുന്നു. ബജറ്റ് അവതരണത്തിനു മുന്നോടിയായാണ് ധനമന്ത്രി  സാമ്പത്തിക സര്‍വേ സഭയുടെ മേശപ്പുറത്ത് വെച്ചത്. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.

ജിഎസ്ടിക്കും നോട്ടുപരിഷ്‌കരണത്തിനും ശേഷം രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ്. സ്വകാര്യ നിക്ഷേപം കൂടി. ഉത്പാദന മേഖലയിലും കയറ്റുമതിയിലും റെക്കോഡ് നേട്ടം കൈവരിച്ചു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ നികുതി ദായകരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടായി. എന്നാല്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ കുറവുണ്ടായി. 


നടപ്പുസാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാനിരക്ക് 6.75 ശതമാനമാണ്. ഇത് 2017 - 18 സാമ്പത്തിക വര്‍ഷം 6.75% ആയി ഉയരും. ഇന്ത്യയെ എത്രയും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഈ വളര്‍ച്ച മാറ്റുമെന്നും സര്‍വേ പറയുന്നു. ജിഎസ്ടിയും ബാങ്ക് റീക്യാപ്പിറ്റലൈസേഷനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഉദാരവല്‍ക്കരണവും ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്കു കുതിപ്പേകിയത്.  

ഗ്രോസ് വാല്യു ആഡഡ് നിരക്ക് 2016-17ല്‍ 6.6% ആയിരുന്നു. 2017-18 ല്‍ 6.1% ആയി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധനയുണ്ടാകും. എന്നാല്‍ വിലക്കയറ്റം 4.5 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമായി കുറക്കാനാകുമെന്ന പ്രതീക്ഷയും സാമ്പത്തിക സര്‍വേ മുന്നോട്ടുവെക്കുന്നു. വ്യാവസായിക, കാര്‍ഷിക വളര്‍ച്ചാ നിരക്കുകളില്‍ ഇടിവ് നേരിട്ടു. പ്രതികൂല കാലാവസ്ഥയാണ് കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയായത്. 

കേന്ദ്രധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സര്‍വേ തയ്യാറാക്കിയത്. അടുത്ത വര്‍ഷത്തേക്കുള്ള പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com