മുത്തലാഖ് ബില്‍ പാസാക്കാന്‍ എന്തും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍; പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍

ഡിസംബര്‍ 28ന് മുസ്ലീം വുമണ്‍ ബില്‍ ലോക് സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ മുന്‍തൂക്കമില്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു
മുത്തലാഖ് ബില്‍ പാസാക്കാന്‍ എന്തും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍; പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രതിപക്ഷത്ത് നിന്നുമുയരുന്ന നിര്‍ദേശങ്ങളെ ഗൗരവമായി പരിഗണിക്കുമെന്ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും മുത്തലാഖ് ബില്‍ പാസാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉയരുന്ന പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സഭയെ പ്രക്ഷുബ്ദമാക്കും. 

2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പുള്ള മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുക. മുന്നിലുള്ള വഴികളെല്ലാം മുത്തലാഖ് ബില്‍ പാസാക്കുന്നതില്‍ ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍, നിലവിലെ മുത്തലാഖ് ബില്‍ ഒരു വിദഗ്ധ കമ്മിറ്റിയുടെ പരിശോധനയിലൂടെ കടന്നു പോകണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. 

ഐക്യകണ്‌ഠേന ജിഎസ്ടി ബില്‍ പാസാക്കിയത് പോലെ മുത്തലാഖ് ബില്ലിനും വഴിയൊരുക്കണമെന്നാണ് പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് മുസ്ലീം വുമണ്‍ ബില്‍ ലോക് സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ മുന്‍തൂക്കമില്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. 

മുത്തലാഖിന് പുറമെ, രാജ്യത്തെ വ്യാപാര സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ കേന്ദ്ര സര്‍ക്കാര്‍ പരാജയം, ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അഅതിക്രമങ്ങളുമെല്ലാം പ്രതിപക്ഷം മോദി സര്‍ക്കാരിനെതിരെ ആയുധമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com