ബിഹാറില്‍ ബിജെപി പ്രതിസന്ധിയില്‍: നിലപാട് കടുപ്പിച്ച് ജെഡിയു; 22 സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാവില്ല

ബിജെപി  അധ്യക്ഷന്‍ അമിത് ഷായും നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ലോക്‌സഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനകാര്യത്തില്‍ നിലപാട് വ്യക്തമാക്കി ജെഡിയു
ബിഹാറില്‍ ബിജെപി പ്രതിസന്ധിയില്‍: നിലപാട് കടുപ്പിച്ച് ജെഡിയു; 22 സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാവില്ല


പട്‌ന: ബിജെപി  അധ്യക്ഷന്‍ അമിത് ഷായും നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ലോക്‌സഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനകാര്യത്തില്‍ നിലപാട് വ്യക്തമാക്കി ജെഡിയു. 22 സീറ്റുകളില്‍ കൂടുതല്‍ ബിജെപിക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. 

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന്റെ പ്രധാന പ്രചാരണമുഖം മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്നും പാര്‍ട്ടി നേതാവ് ശ്യാം രാജക് വ്യക്തമാക്കി. ജെഡിയുവിന് 9സീറ്റുകളില്‍ കൂടുതല്‍ നല്‍കാന്‍ ബിജെപി ആലോചിക്കുന്നില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നാല്‍പ്പത് ലോക്‌സഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 

ജൂലൈ 12നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായും നിതീഷ് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച. അതിന് മുമ്പേതന്നെ നിലപാട് വ്യക്തമാക്കി ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ജെഡിയുവിന്റെ ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com