ടവറിന് മുകളില്‍ നിന്ന് 30കാരന്റെ ഭീഷണി; ആളെ താഴെയിറക്കാന്‍ പൊലീസ് മാധ്യമപ്രവര്‍ത്തകരായി 

മാധ്യമപ്രവര്‍കരെ കാണണം എന്ന ആവശ്യമുന്നയിച്ച് ടിവി ടവറിന് മുകളില്‍ കയറിയ 30കാരനെ താഴെയിറക്കാന്‍ പൊലീസ് മാധ്യമപ്രവര്‍ത്തകരായി
ടവറിന് മുകളില്‍ നിന്ന് 30കാരന്റെ ഭീഷണി; ആളെ താഴെയിറക്കാന്‍ പൊലീസ് മാധ്യമപ്രവര്‍ത്തകരായി 

മുംബൈ: മാധ്യമപ്രവര്‍കരെ കാണണം എന്ന ആവശ്യമുന്നയിച്ച് ടിവി ടവറിന് മുകളില്‍ കയറിയ 30കാരനെ താഴെയിറക്കാന്‍ പൊലീസ് മാധ്യമപ്രവര്‍ത്തകരായി. ജോലി നഷ്ടപ്പെട്ടതിനെകുറിച്ചുള്ള തന്റെ പരാതി മാധ്യമങ്ങളിലൂടെ തുറന്നുപറയാനാണ് ഇയാള്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. എത്രപറഞ്ഞിട്ടും യുവാവ് ഇറങ്ങിവരാന്‍ കൂട്ടാക്കാഞ്ഞതിനാല്‍ ഒടുവില്‍ ഡമ്മി ക്യാമറകളും മറ്റും കാണിച്ച് മാധ്യമങ്ങള്‍ സ്ഥലത്തെത്തിയ തരത്തിലുള്ള പ്രതീതി സൃഷ്ടിക്കുകയായിരുന്നു പൊലീസ്. 

സൗത്ത് മുംബയിലാണ് സംഭവം. അജയ് പാസ്‌വാന്‍ എന്ന യുവാവാണ് മണിക്കൂറുകളോളം പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന അജയ്ക്ക്് കഴിഞ്ഞ മാസമാണ് ജോലി നഷ്ടപ്പെട്ടത്. ഇതേക്കുറുച്ചിള്ള തന്റെ പരാതികള്‍ മാധ്യമങ്ങളെ അറിയക്കാനാണ് ഇയാള്‍ 125മീറ്റര്‍ ഉയരമുള്ള ദൂരദര്‍ശന്‍ ടവറിന് മുകളില്‍ കയറിയത്.  

അര്‍ദ്ധരാത്രിയോടെ ടവറിന് മുകളില്‍ കയറിയ ഇയാള്‍ അവിടെനിന്ന് സ്വയം പൊലീസിനെവിളിച്ച് വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഒപ്പം മാധ്യമപ്രവര്‍ത്തകരും ഉണ്ടാകണമെന്നാണ് അജയ് ആവശ്യപ്പെട്ടത്. പൊലീസിനൊപ്പം മാധ്യംപ്രവര്‍ത്തകര്‍ ഇല്ലെന്നറിഞ്ഞതോടെ ഇയാള്‍ ടവറില്‍ നിന്നിറങ്ങിവരാന്‍ വിസമ്മതിച്ചു. എത്രശ്രമിച്ചിട്ടും യുവാവിനെ താഴെയിറക്കാന്‍ പറ്റാതായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതുപോലെയുള്ള പ്രതീതി സൃഷ്ടിക്കുകയായിരുന്നു പൊലീസ്. ഇതിനായി ചില പൊലീസുകാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെയും മറ്റുചിലര്‍ ക്യാമറാമാന്‍മാരെപോലെയും അഭിനയിച്ചു. സംഭവം സത്യമെന്ന് ധരിച്ച യുവാവ് ഒടുവില്‍ താഴെയിറങ്ങുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ഇയാളെ താഴെയിറക്കാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com