പ്ലസ് ടു വിദ്യാര്‍ത്ഥിനി പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th July 2018 12:42 PM  |  

Last Updated: 15th July 2018 12:42 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിലക് വിഹാര്‍ പൊലീസ്‌സ്‌റ്റേഷന്‍ നില്‍ പെണ്‍കുട്ടിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. അയല്‍ക്കാരന്‍ തട്ടിക്കൊണ്ടുപോയ തന്റെ മകളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മകളെ തന്റെ മകന് വിവാഹം കഴിപ്പിച്ച് കൊടുക്കണമെന്ന്  അയല്‍ക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.  മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ചെന്നും മാതാവ് പറഞ്ഞു

 

പൊലീസ് വിളിച്ചതിനെത്തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറഞ്ഞു. തന്റെ മൂന്ന് ആണ്‍മക്കളെ പൊലീസ് സ്‌റ്റേഷനിലെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.