'സ്വവര്‍ഗാനുരാഗം ആരോഗ്യത്തിന് ഹാനികരം'; മുന്‍ നിലപാടില്‍ മലക്കംമറിഞ്ഞ് മുസ്ലീം ലോ ബോര്‍ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2018 01:04 PM  |  

Last Updated: 16th July 2018 01:04 PM  |   A+A-   |  

homosexuality

 

സ്വവര്‍ഗാനുരാഗം നിരോധനം നീക്കാനുള്ള നടപടിയ്‌ക്കെതിരേ രംഗത്തുവരില്ലെന്ന മുന്‍ തീരുമാനത്തില്‍ മലക്കം മറിഞ്ഞ് മുസ്ലീം ലോ ബോര്‍ഡ്. സ്വവര്‍ഗാനുരാഗം നിരോധിക്കുന്നതിനെക്കുറിച്ച് സുപ്രീംകോടതിക്ക് തീരുമാനമെടുക്കാം എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നാണ് മുസ്ലീം ലോ ബോര്‍ഡ് അഭിപ്രായപ്പെടുന്നത്. സ്വവര്‍ഗാനുരാഗം ആരോഗ്യത്തിന് ഹാനികരമാണെന്നാണ് മുസ്ലീം ലോ ബോര്‍ഡിലെ അംഗങ്ങളില്‍ ഒരാളുടെ അഭിപ്രായം. 

ഗവണ്‍മെന്റ് ശക്തമായ ഒരു തീരുമെനമെടുത്ത് ഇത് കോടതിയെ അറിയിക്കണമെന്നും അവര്‍ വ്യക്തമാക്കി. സെക്ഷന്‍ 377 നെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. സ്വവര്‍ഗാനുരാഗം മനുഷ്യന്റെ ആരോഗ്യത്തിന് ദോഷകരമാണ്. അത് കുറ്റകരമായി തന്നെ നിലനിര്‍ത്തണം. മുസ്ലീം പേര്‍സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി സഫറയബ് ജിലാനി പറഞ്ഞു. 

ഇസ്ലാമിക് നിയമത്തിലും ലോ ബോര്‍ഡിലും സ്വവര്‍ഗാനുരാഗത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സെക്ഷന്‍ 377 നീക്കണമെന്ന ആവശ്യത്തിനെതിരേ എപ്പോഴും നിലപാട് എടുത്തിരുന്നതാണ്. ഇത്തവണ നിയമം നീക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിക്ക് അധികാരം നല്‍കിയതോടെ ഇതില്‍ ഇടപെടില്ലെന്നാണ് ലോ ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സെക്ഷന്‍ 377 നീക്കിയേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കുകയാണ് മുസ്ലീം ലോ ബോര്‍ഡ്.