തലയില്‍ കലശക്കുടവുമായി കാളീപൂജയില്‍ സീതാറാം യെച്ചൂരി; വീണ്ടും വിമര്‍ശനം, വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2018 02:26 PM  |  

Last Updated: 17th July 2018 02:26 PM  |   A+A-   |  

bonalu

 

ന്യൂഡല്‍ഹി: കാളീപൂജാ ആഘോഷത്തില്‍ തലയില്‍ കലശക്കുടവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം രാമായണ മാസാചരണ വിവാദത്തില്‍ പെട്ടിരിക്കുന്നതിനിടെ, ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ് കാളിപൂജയില്‍ പങ്കെടുക്കുന്ന യെച്ചൂരിയുടെ ചിത്രം. 

തെലങ്കാനയിലെ കാളീപൂജ ആഘോഷമായ ബൊനാലുവില്‍ യെച്ചൂരു പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സംഘപരിവാറിലെ ചില പ്രമുഖര്‍ തന്നെ ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. മതേതരമായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ നേതാവ് മതപരിപാടിയില്‍ പങ്കെടുത്തെന്നാണ് ആക്ഷേപം. കേരളത്തില്‍ സിപിഎം രാമായാണ മാസം ആചരിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത വിവാദമായത് ദിവസങ്ങള്‍ മുമ്പാണ്. പാര്‍ട്ടി രാമായാണ മാസം ആചരിക്കുന്നില്ലെന്നും സ്വതന്ത്ര സംഘടനയായ സംസ്‌കൃത സംഘടനയാണ് മാസാചരണം സംഘടിപ്പിക്കുന്നതെന്നുമാണ് പാര്‍ട്ടിയുടെ വിശീദകരണം. ഇതു സംബന്ധിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.

ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ടിന്റെ (ബിഎല്‍എഫ്) പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് യെച്ചൂരി കാളീപൂജയില്‍ പങ്കെടുത്തത്. ബിഎല്‍എഫിന്റെ ഷോള്‍ ധരിച്ചാണ് യെച്ചൂരി കലശക്കുടവുമായി നില്‍ക്കുന്നത്. പുഷ്പകലശം തലയിലേറ്റിയും യെച്ചൂരിയും മറ്റു നേതാക്കളും നില്‍ക്കുന്നുണ്ട്. പാര്‍ട്ടി കൊടികളും ദൃശ്യങ്ങളിലുണ്ട്.