സൈനികന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ചമ്പല്‍ നദിയില്‍നിന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2018 07:14 AM  |  

Last Updated: 19th July 2018 07:14 AM  |   A+A-   |  

soldier

കോട്ട (രാജസ്ഥാന്‍): രാജസ്ഥാനിലെ ചമ്പല്‍ നദിയില്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. സുരേന്ദ്ര സിംഗ് ജര്‍ഹ്വാളി എന്ന 19കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം അരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. 

സൈനീകനുനേരെ ആക്രമണം നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടതിനാലാണ് ആക്രമണം നടന്നിട്ടുണ്ടെന്ന് കരുതുന്നതെന്ന് എഎസ്എ ധര്‍മപാല്‍ പറഞ്ഞു.