ഇനി പഠിക്കാതെ ജയിക്കാനാവില്ല: സ്‌കൂളിലെ ഓള്‍ പ്രമോഷന് തടയിട്ട് കേന്ദ്രബില്‍

നിലവിലുള്ള വിദ്യാഭ്യാസ അവകാശച്ചട്ടം അനുസരിച്ച് എട്ടാം ക്ലാസുവരെ ഒരു കുട്ടിയെയും തോല്‍പ്പിക്കാന്‍ പാടില്ല എന്നാണ്.
ഇനി പഠിക്കാതെ ജയിക്കാനാവില്ല: സ്‌കൂളിലെ ഓള്‍ പ്രമോഷന് തടയിട്ട് കേന്ദ്രബില്‍

ന്യൂഡല്‍ഹി: സ്‌കൂളുകളിലെ ഓള്‍ പ്രമോഷന്‍ നയത്തിനെ ചവിട്ടിപ്പിടിച്ച് ക്രന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍ ലോക്‌സഭ പാസാക്കി. അതേസമയം അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികളെ തോല്‍പ്പിക്കാതെ കയറ്റിവിടുന്ന രീതി തുടരണോ വേണ്ടോയോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

നിലവിലുള്ള വിദ്യാഭ്യാസ അവകാശച്ചട്ടം അനുസരിച്ച് എട്ടാം ക്ലാസുവരെ ഒരു കുട്ടിയെയും തോല്‍പ്പിക്കാന്‍ പാടില്ല എന്നാണ്. ഈ ആര്‍ടിഇ ആക്ട് ഭേദഗതി ചെയ്യുന്ന ബില്ലാണ് ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ബില്ലനുസരിച്ച് അഞ്ച്, എട്ട് ക്ലാസുകളില്‍ കൃത്യമായി പരീക്ഷ നടത്തണം. വിദ്യാര്‍ത്ഥി പരാജയപ്പെടുകയാണെങ്കില്‍ രണ്ടു മാസത്തിനകം വീണ്ടും പരീക്ഷ നടത്തി അവസരം നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇന്നത്തേത് തകര്‍ന്ന വിദ്യാഭ്യാസ സമ്പ്രദായമാണ്. ഉച്ചഭക്ഷണം മാത്രം നല്‍കാനുള്ള സ്ഥലമായി മാറിയിരിക്കുന്നു സ്‌കൂളുകള്‍. സ്‌കൂളുകളില്‍ വിദ്യാഭ്യാസവും പഠനവും തിരിച്ചുകൊണ്ടുവരാന്‍ വിദ്യാഭ്യാസ അവകാശ ഭതഗതി ബില്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ബില്ലില്‍ വേണ്ടത്ര വ്യക്തതയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെസി വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com