പുതിയ 100രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ വേണ്ടത് നൂറുകോടി  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st July 2018 04:20 AM  |  

Last Updated: 21st July 2018 04:20 AM  |   A+A-   |  

 

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി സീ​രീ​സി​ലു​ള്ള പു​തി​യ 100 രൂ​പ നോ​ട്ട് ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ എ​ടി​എ​മ്മു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് ചെ​ല​വ് 100 കോ​ടി രൂ​പ. എ​ടി​എം ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്ത് ര​ണ്ട​ര​ല​ക്ഷ​ത്തി​ന​ടു​ത്ത് എ​ടി​എ​മ്മു​ക​ളാ​ണു​ള്ള​ത്. വ​ലി​പ്പ​വും നി​റ​വും വ്യ​ത്യാ​സ​മു​ള്ള പു​തി​യ ക​റ​ൻ​സി യ​ന്ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ 100 കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന സാ​ങ്കേ​തി​ക-​യ​ന്ത്ര മാ​റ്റ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സം​ഘ​ട​ന​ വ്യക്തമാക്കിയിരിക്കുന്നത്.

 നാ​ളു​ക​ൾ​ക്കു മു​ന്പ് പു​റ​ത്തി​റ​ക്കി​യ 200 രൂ​പ നോ​ട്ടു​ക​ൾ എ​ടി​എ​മ്മു​ക​ളി​ൽ നി​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടു​ത്തി​ടെ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. പു​തി​യ 100 രൂ​പ നോ​ട്ട് പു​റ​ത്തി​റ​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​യ​ല​റ്റ് (ലാ​വ​ൻ​ഡ​ർ) നി​റ​ത്തി​ലു​ള്ള നോ​ട്ടി​ന്‍റെ പി​ൻ​വ​ശ​ത്തു ഗു​ജ​റാ​ത്തി​ലെ സ​ര​സ്വ​തി ന​ദി​യു​ടെ തീ​ര​ത്തു​ള്ള റാ​ണി കീ ​വാ​വ് എ​ന്ന സ്മാ​ര​ക​ത്തി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​പ്പോ​ഴു​ള്ള 100 രൂ​പ നോ​ട്ടി​നെ അ​പേ​ക്ഷി​ച്ചു ചെ​റു​താ​യി​രി​ക്കും പു​തി​യ 100 രൂ​പ നോ​ട്ടു​ക​ൾ. പു​തി​യ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ലും പ​ഴ​യ നോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു. പു​തി​യ നോ​ട്ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് മാ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്രം. റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ ഒ​പ്പ്, ദേ​വ​നാ​ഗി​രി ലി​പി​യി​ലു​ള്ള എ​ഴു​ത്ത്, അ​ശോ​ക സ്തം​ഭ​ചി​ഹ്നം, കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ർ​ക്കു വേ​ണ്ടി​യു​ള്ള ബ്ലീ​ഡ് ലൈ​നു​ക​ൾ തു​ട​ങ്ങി​യ​വ പു​തി​യ നോ​ട്ടി​ന്‍റെ മു​ൻ​വ​ശ​ത്തു​ണ്ടാ​കും. സ്വ​ച്ഛ് ഭാ​ര​ത് ചി​ഹ്നം, നോ​ട്ട് പ്രി​ന്‍റ് ചെ​യ്ത വ​ർ​ഷം തു​ട​ങ്ങി​യ​വ​യാ​ണ് പി​ൻ​വ​ശ​ത്ത്.