ജന്തര്‍ മന്ദറില്‍ സമരങ്ങളാകാം: ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി റദ്ദാക്കി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd July 2018 11:35 AM  |  

Last Updated: 23rd July 2018 11:35 AM  |   A+A-   |  

 

ന്യൂഡല്‍ഹി: ജന്തര്‍ മന്ദറില്‍  സമരങ്ങള്‍ വിലക്കിയ ഹരിത ട്രൈബ്യൂണല്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ഇന്ത്യ ഗേറ്റിന് സമീപത്തെ ബോട്ട് ക്ലബിനു മുന്നിലും ജന്തര്‍ മന്ദിറിന് മുന്നിലും സമരങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

പൗരന്‍മാരുടെ അവകാശവും പ്രതിഷേധക്കാരുടെ അവകാശവും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ സന്തുലനത്തോടുകൂടിയുള്ള നിലപാടെ സ്വീകരിക്കാന്‍ കഴിയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു. 

ജന്തര്‍ മന്ദറിലെ എല്ലാ സമരങ്ങളും ദേശീയ ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ വര്‍ഷം വിലക്കിയിരുന്നു. പരിസ്ഥിതി നിയമങ്ങള്‍ തെറ്റിച്ചാണ് സമരങ്ങള്‍ നടക്കുന്നത് എന്ന് കാണിച്ചായിരുന്നു വിലക്ക്. ജനങ്ങളെ ശബ്ദ മലിനീകരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനാണെന്നും ഹരിത ട്രൈബ്യൂണല്‍ പറഞ്ഞിരുന്നു.