ആധാര്‍ നമ്പറില്ലാതെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കോടതിയുടെ അനുമതി

ആധാര്‍ നമ്പര്‍ രേഖപ്പെടുത്താതെ തന്നെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി
ആധാര്‍ നമ്പറില്ലാതെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കോടതിയുടെ അനുമതി

ചെന്നൈ: ആധാര്‍ നമ്പര്‍ രേഖപ്പെടുത്താതെ തന്നെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. അതേസമയം ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളിന്മേല്‍ സുപ്രീംകോടതി പുറപ്പെടുവിക്കാനിരിക്കുന്ന ഉത്തരവിന് വിധേയമായിട്ടായിരിക്കും ഈ വിധിയെന്നും ഹൈക്കോടതി വ്യക്തമാക്കി. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച  ഹര്‍ജികള്‍ അനുവദിച്ചു കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധി. 

ഓണ്‍ലൈനൊടൊപ്പം എഴുതി തയ്യാറാക്കി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന വിധി ആദായനികുതി വകുപ്പിന്റെ നടപടികളുടെ അന്തസത്തയ്ക്ക് എതിരായി ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ആധാറിന്റെ ഭരണഘടന സാധുത സുപ്രീംകോടതി ശരിവെയ്ക്കുകയാണെങ്കില്‍, ഹര്‍ജിക്കാര്‍ ആധാര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തി വീണ്ടും നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് എം എം സുന്ദരേശ്, ആനന്ദ് വെങ്കിടേഷ് എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പറും, പാന്‍ നമ്പറും നിര്‍ബന്ധമായി നല്‍കണമെന്നാണ് ആദായനികുതി നിയമം വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com