മുംബൈ നഗരം നിശ്ചലം; വ്യാപക ആക്രമം; മറാത്ത ബന്ദ് പിന്‍വലിച്ചു

 മഹാരാഷ്ട്രയില്‍ മറാത്ത സംഘടനകള്‍ രണ്ട് ദിവസമായി നടത്തിവരുന്ന ബന്ദ് പിന്‍വലിച്ചു - ആക്രമം വ്യാപകമായ സാഹചര്യത്തിലാണ് ബന്ദ് പിന്‍വലിക്കാനുള്ള തീരുമാനം
മുംബൈ നഗരം നിശ്ചലം; വ്യാപക ആക്രമം; മറാത്ത ബന്ദ് പിന്‍വലിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത സംഘടനകള്‍ രണ്ട് ദിവസമായി നടത്തിവന്ന ബന്ദ് പിന്‍വലിച്ചു. ബന്ദിന്റെ പേരില്‍ ആക്രമം വ്യാപകമായ സാഹചര്യത്തിലാണ് പിന്‍വലിക്കാനുള്ള തീരുമാനം. മുംൈബ അടക്കം അഞ്ച് ജില്ലകളിലാണ് ബന്ദ് പിന്‍വലിച്ചതെന്ന് മറാത്ത ക്രാന്തി മോര്‍ച്ച അറിയിച്ചു

സമാധാനപരമായി ബന്ദ് നടത്തുമെന്നായിരുന്നു മറാത്ത സംഘടനകളുടെ വാദം. ബന്ദിന്റെ മറവില്‍ വ്യാപകമായി ആക്രമം അരങ്ങേറിയ പശ്ചാത്തലത്തിലാണ് പിന്‍വലിക്കാനുള്ള തീരുമാനം. ബന്ദിനെ തുടര്‍ന്ന് മുംബൈ നഗരം നിശ്ചലമായിരുന്നു. താനെ, നവിമുംബൈ, തുടങ്ങി സംസ്ഥാനത്തിന്റെ സുപ്രധാന മേഖലകള്‍ എല്ലാം സ്തംഭിച്ചിരുന്നു. സംസ്ഥാനത്തെ മിക്കയിടങ്ങളിലും ബസ്, ട്രെയിന്‍ സര്‍വീസുകളും തടസ്സപ്പെട്ടു.
 

ബന്ദിന്റെ മറവില്‍ ജനങ്ങള്‍ തമ്മില്‍ വലിയ രീതിയിലുള്ള സംഘര്‍ഷവും ഉണ്ടായി. ഔറംഗബാദില്‍ ബന്ദിന്റെ പേരില്‍ രണ്ടുപേര്‍ ആത്മാഹുതി ചെയ്തിരുന്നു. പൊതുമുതല്‍ വ്യാപകമായി തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. ഉച്ചയോടെ മറാത്ത സംഘടനകളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ആക്രമവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂര്‍വമായ നടപടികള്‍ ഉണ്ടാവില്ലെന്നും, ചര്‍ച്ചയ്ക്ക് പോലും തയ്യാറാവില്ലെന്നും അറിയിച്ചു. തുടര്‍ന്നാണ് മറാത്ത സംഘടനകള്‍ ബന്ദ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.  മറ്റ് രീതിയില്‍ പ്രക്ഷേഭം തുടരുമെന്നും സംഘടനകള്‍ അറിയിച്ചു
 

മറാത്ത വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ആവശ്യപ്പെട്ടാണ് മറാത്ത സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com