പ്രധാനമന്ത്രിയുടെ വസതിയിലെ കറന്റ് ബില്‍ എത്രയാണ്? അതിന് മീറ്ററില്ലല്ലോ എന്ന് വിവരാവകാശ അപേക്ഷയില്‍ മറുപടി

പ്രധാനമന്ത്രിയുടെ വസതി,എസ്പിജിയുടെ കെട്ടിടം,സുരക്ഷാ സംവിധാനം, ഓഫീസ് എന്നിവയെല്ലാം കൂടി ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന് ഇലക്ട്രിസിറ്റി ബില്‍ എത്രയാണെന്ന ചോദ്യത്തിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല
പ്രധാനമന്ത്രിയുടെ വസതിയിലെ കറന്റ് ബില്‍ എത്രയാണ്? അതിന് മീറ്ററില്ലല്ലോ എന്ന് വിവരാവകാശ അപേക്ഷയില്‍ മറുപടി

ന്യൂഡല്‍ഹി: ഊര്‍ജ സംരക്ഷണത്തെ കുറിച്ച് വാചാലനാകുന്ന നരേന്ദ്ര മോദിയെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വസതിയിലെ കറന്റ് ബില്‍ എത്രയെന്ന് അറിയാന്‍ ഗുരുഗാവ് സ്വദേശിയായ ജഗദീഷ് സിങ് വാലിയയ്ക്ക് കൗതുകം തോന്നിയത്. പക്ഷേ അതിന് ലഭിച്ച ഉത്തരമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

പ്രധാനമന്ത്രിയുടെ വസതിയിലെ കറന്റ് ബില്‍ എത്രയെന്ന് അറിയാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. എന്നാല്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രത്യേകമായി മീറ്റര്‍ വെച്ചിട്ടില്ല. അതിനാല്‍ ചോദ്യത്തിന് ഉത്തരം നല്‍കാനാവില്ല എന്നായിരുന്നു ലഭിച്ച മറുപടി. 

പ്രധാനമന്ത്രിയുടെ വസതിയിലെ ഒരുമാസത്തെ വൈദ്യുത ഉപയോഗത്തിന്റെ തുക വെളിപ്പെടുത്തിയില്ല എന്നതിന് പുറമെ 7-ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയിലെ പഴയ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനായി എത്ര രൂപ ചിലവഴിച്ചു എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല. 

സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രധാനമന്ത്രിയുടെ വസതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളുടെ പരിപാലനം നോക്കുന്നത്. പ്രധാനമന്ത്രിയുടെ വസതി, എസ്പിജിയുടെ കെട്ടിടം, സുരക്ഷാ സംവിധാനം, ഓഫീസ് എന്നിവയെല്ലാം കൂടി ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന് ഇലക്ട്രിസിറ്റി ബില്‍ എത്രയാണെന്ന ചോദ്യത്തിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇവയ്‌ക്കെല്ലാം കൂടി പൊതുവായി ഇലക്ട്രിസിറ്റി മീറ്ററുണ്ടെന്നായിരുന്നു പബ്ലിക് വര്‍ക്കസ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com