ലോറി സമരം പിന്‍വലിച്ചു

രാജ്യവ്യാപകമായി എട്ട് ദിവസമായി തുടരുന്ന ചരക്ക് ലോറി സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
ലോറി സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി എട്ട് ദിവസമായി തുടരുന്ന ചരക്ക് ലോറി സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സമരം പിന്‍വലിക്കുന്നതായി ലോറി ഓണേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് സമരം അവസാനിപ്പിച്ചതായി അറിയിച്ചത്. 

ഇന്ധന വിലക്കയറ്റം, ടോള്‍ പിരിവിലെ പ്രശ്‌നങ്ങള്‍, ഇന്‍ഷുറന്‍സ് വര്‍ധന എന്നിവയ്‌ക്കെതിരെയാണ് സമരം. ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍  അനുഭാവപൂര്‍വമായി പരിഗണിക്കുമെന്ന് മന്ത്രാലയം രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ഉടമകള്‍ അറിയിച്ചു. ചരക്ക് ലോറി ഉടമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു പ്രത്യേക കമ്മറ്റിക്ക് രൂപം നല്‍കാനും തീരുമാനമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാനുള്ള ഉടമകളുടെ തീരുമാനം

സമരം ഒരാഴ്ച പിന്നിട്ടതോട സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com