കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍: ബന്ധുക്കള്‍ ആശുപത്രിയിലെത്തി; മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി, കനത്ത ജാഗ്രത

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍: ബന്ധുക്കള്‍ ആശുപത്രിയിലെത്തി; മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി, കനത്ത ജാഗ്രത

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍.ആശുപത്രി പരിസരം ഡിഎംകെ അണികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കരുണാനിധിയുടെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തി. അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ചെന്നൈയിലേക്കു തിരിച്ചു. 


ആശുപത്രിക്ക് സമീപം വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2000പൊവീസുകാരണ് പ്രദേശത്തുള്ളത്. എതുനിമിഷവും പ്രവര്‍ത്തിക്കുന്ന തരത്തില്‍  സേനയെ സജ്ജമാക്കണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി.  അവധികള്‍ റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണു സ്ഥിരീകരിക്കാത്ത വിവരം. പൊലീസിന് പുറമേ ആശുപത്രിക്ക് സമീപം കമാന്‍ഡോ ഫോഴ്‌സനിനേയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. 

അതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും കരുണാനിധിയെ തീവ്രപരിചരണ വിഭാഗത്തില്‍ സന്ദര്‍ശിക്കുന്ന ചിത്രം പുറത്തുവന്നു. കരുണാനിധിയുടെ ആരോഗ്യ നില തൃപ്തികരമെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംകെ നേതാക്കള്‍ അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു നീക്കിയപ്പോള്‍ മുതല്‍ ഡിഎംകെ പ്രവര്‍ത്തകരാണ് അവിടേക്കു പ്രവഹിക്കുന്നത്. ഇന്ന് അവധി ദിനം കൂടിയായതിനാല്‍ പ്രവര്‍ത്തകപ്രവാഹം അനുനിമിഷം വര്‍ധിക്കുകയാണ്. പതിനായിരത്തോളം പ്രവര്‍ത്തകരെങ്കിലും മേഖലയില്‍ തടിച്ചുകൂടിയിട്ടുണ്ടെന്നാണു വിലയിരുത്തല്‍.

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ ഇന്നലെ കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ നില മാറ്റമില്ലാതെ തുടരുന്നുവെന്നു മാത്രമാണ് ഇന്നലെ രാത്രി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഉണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com