കരുണാനിധിയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു; വിദ​​ഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ, ഉപരാഷ്ട്രപതി ഇന്ന് ചെന്നൈയിലേക്ക് 

വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു
കരുണാനിധിയുടെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു; വിദ​​ഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ, ഉപരാഷ്ട്രപതി ഇന്ന് ചെന്നൈയിലേക്ക് 

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയുടെ ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. രക്തസമ്മര്‍ദം സാധാരണനിലയില്‍ തുടരുന്നു. അണുബാധ നിയന്ത്രണവിേധയമായിട്ടില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഉപരാഷ്ട്രപതി വെങ്കയനായിഡു ഇന്ന് ചെന്നൈയിെലത്തും. 

രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്നു ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദം സാധാരണ നിലയിലായെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ചികിൽസ തുടരുമെന്നും രാത്രി എട്ടിനു പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.  

പ്രിയ നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയറിഞ്ഞ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഡിഎംകെ പ്രവ‍ർത്തകർ ചെന്നൈയിലേക്കു പ്രവഹിക്കുകയാണ്.  ‘കലൈജ്ഞർ വാഴ്ക’ മുദ്രാവാക്യങ്ങൾ മുഴക്കി ഇന്നലെ രാത്രി മുതൽ ആശുപത്രിക്കു മുന്നിൽ നൂറുകണക്കിനാളുകൾ തടിച്ചു കൂടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com