ഉദ്ഘാടനത്തിന് മുമ്പേ മെട്രോ സ്റ്റേഷനില്‍ വെള്ളക്കെട്ട്; നടപ്പാത ഭാഗികമായി തകര്‍ന്നു

ജൂലൈ 29 ന് രാത്രി പെയ്ത പെരുമഴയാണ് മെട്രോസ്‌റ്റേഷന്റെ നടപ്പാത തകര്‍ത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം
ഉദ്ഘാടനത്തിന് മുമ്പേ മെട്രോ സ്റ്റേഷനില്‍ വെള്ളക്കെട്ട്; നടപ്പാത ഭാഗികമായി തകര്‍ന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ വെള്ളക്കെട്ടിലായിരിക്കുകയാണ് ഡല്‍ഹിയിലെ ഭിക്കാജി കാമ പ്ലേസ് മെട്രോ സ്‌റ്റേഷന്‍. ആഗസ്റ്റ് ആദ്യ ആഴ്ചയില്‍ ഉദ്ഘാടനം നടത്തി സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് മെട്രോ സ്‌റ്റേഷന്‍ വെള്ളത്തിലാവുകയും നടപ്പാത ഭാഗികമായി തകര്‍ന്നു വീഴുകയും ചെയ്തത്. സ്റ്റേഷനിലേക്കുള്ള ഗെയിറ്റിന് സമീപമുള്ള ഡ്രെയിനേജ് അശാസ്ത്രീയമായി നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് നടപ്പാത തകര്‍ന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 

 മെട്രോ സ്‌റ്റേഷനില്‍ നിന്നും വെള്ളം കളയുന്നിതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍   അറിയിച്ചു. ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ പുറത്ത് വിട്ട ചിത്രങ്ങളിലും സ്റ്റേഷന്‍ വെള്ളത്തിലായതിന്റെയും നടപ്പാത തകര്‍ന്നതിന്റെ ദൃശ്യവും വ്യക്തമാണ്.

ജൂലൈ 29 ന് രാത്രി പെയ്ത പെരുമഴയാണ് മെട്രോസ്‌റ്റേഷന്റെ നടപ്പാത തകര്‍ത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മഴയില്‍ ഈ പ്രദേശമത്രയും വെള്ളത്തില്‍ മുങ്ങിയിരുന്നുവെന്നും ഇപ്പോള്‍ വെള്ളമിറങ്ങുന്നുണ്ടെന്നും  അവര്‍ അറിയിച്ചു.

 രണ്ട് ദിവസത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഡല്‍ഹി പിങ്ക്‌ലൈനുമായി ചേരുന്ന മെട്രോലൈനാണ് ഭഇക്കാജി കാമയിലേത്. ദൂര്‍ഗ്ഗാഭായ് ദേശ്മുഖ് സൗത്ത് ക്യാമ്പസില്‍ നിന്നും ലാജ്പഥ് നഗറിലേക്കും ഇവിടെ നിന്നും പോകാന്‍ പാകത്തിനായിരുന്നു മെട്രോ സജ്ജമാക്കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com