ഓട്ടോ ഡ്രൈവര്‍ ഹെല്‍മറ്റ് ധരിച്ചില്ല; പിഴയിട്ട് പൊലീസ്, പുലിവാല് പിടിച്ചു

ഹെല്‍മറ്റിടാതെ ഓട്ടോ ഓടിച്ച ഡ്രൈവര്‍ക്ക് ഫൈനടിച്ച് പൊലീസ്
ഓട്ടോ ഡ്രൈവര്‍ ഹെല്‍മറ്റ് ധരിച്ചില്ല; പിഴയിട്ട് പൊലീസ്, പുലിവാല് പിടിച്ചു

മംഗളൂരു: ഹെല്‍മറ്റിടാതെ ഓട്ടോ ഓടിച്ച ഡ്രൈവര്‍ക്ക് ഫൈനടിച്ച് പൊലീസ്. ബൈക്കോടിക്കുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കണമെന്നും കാറോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റിടണമെന്നതും സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഗതാഗത നിയമങ്ങളാണ്. പക്ഷേ ഓട്ടോ ഡ്രൈവര്‍മാര്‍ ഹെല്‍മറ്റ് ധരിച്ച് വണ്ടിയോടിക്കണമെന്ന പുതിയൊരു നിയമം പറഞ്ഞത് കര്‍ണാടക സംസ്ഥാനത്തിലെ പുത്തൂര്‍ പൊലീസാണ്. ഹെല്‍മറ്റ് ധരിക്കാതെ ഓട്ടോ ഓടിച്ച കാരണം പറഞ്ഞ് പുത്തൂര്‍ പൊലീസ് വിട്ടല എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് പിഴ ചുമത്തിയത്. 

ഒന്‍പത് സ്‌കൂള്‍ കുട്ടികളേയും കൊണ്ട് വിട്ടല ഓട്ടോ ഓടിച്ച് വരുന്നതിനിടെയാണ് പൊലീസിന്റെ വിചിത്രമായൊരു ഹെല്‍മറ്റ് വേട്ട. ഹെല്‍മറ്റിട്ടില്ലെന്ന് കാണിച്ചും മൂന്ന് ആളുകളെ മാത്രം വണ്ടിയില്‍ കയറ്റുന്നതിന് പകരം ഒന്‍പത് പേരെ കയറ്റിയെന്നും പറഞ്ഞും 700 രൂപയാണ് പിഴയിട്ടത്. 

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം ഹിറ്റായിക്കഴിഞ്ഞു. ഓട്ടോ ഡ്രൈവര്‍ക്ക് പിഴയിട്ട രസീതിന്റെ ചിത്രം സഹിതമാണ് സമൂഹ മാധ്യമങ്ങളില്‍ ഇത് പ്രചരിക്കുന്നത്. അതേസമയം പുത്തൂര്‍ ടൗണ്‍, പുത്തൂര്‍ റൂറല്‍, പുത്തൂര്‍ ട്രാഫിക്ക് പൊലീസ് സ്റ്റേഷനുകളിലെ അധികാരികളില്‍ ആര്‍ക്കും ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിവില്ലെന്ന് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com