ഇന്ധന നികുതി കുറച്ച കേരളത്തിന്റെ നടപടിയെ രാഷ്ട്രീയമായി കാണരുത്: എണ്ണവില നിര്‍ണയിക്കുന്ന രീതി തുടരും: പെട്രോളിയം മന്ത്രി

എല്ലാ ദിവസവും പെട്രോള്‍ഡീസല്‍ വില നിശ്ചയിക്കുന്ന രീതി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കേന്ദ്ര എണ്ണ വിലയുടെ വര്‍ധനവില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്
ഇന്ധന നികുതി കുറച്ച കേരളത്തിന്റെ നടപടിയെ രാഷ്ട്രീയമായി കാണരുത്: എണ്ണവില നിര്‍ണയിക്കുന്ന രീതി തുടരും: പെട്രോളിയം മന്ത്രി

അഹമ്മദാബാദ്: കേരള സര്‍ക്കാര്‍ ഇന്ധന നികുതി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതിനെ രാഷ്ട്രീയമായി കാണരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കഴിഞ്ഞ നവംബറില്‍ മറ്റ് ചില സംസ്ഥാനങ്ങളും വില കുറച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറക്കാന്‍ തയ്യാറാവണം. ഉയര്‍ന്ന പെട്രോള്‍ വിലയുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങളും സംസ്ഥാനങ്ങള്‍ വേണ്ടെന്ന് വെക്കണം.മുന്‍ യു.പി.എ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

എല്ലാ ദിവസവും പെട്രോള്‍ഡീസല്‍ വില നിശ്ചയിക്കുന്ന രീതി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കേന്ദ്ര എണ്ണ വിലയുടെ വര്‍ധനവില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്. ശാശ്വതമായ പരിഹാരത്തിനായി സക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലവര്‍ധനവ്, രൂപയുടെ മുല്യക്കുറവ്, ചില നികുതി പരമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും പെട്രോള്‍ ഡീസല്‍ വില ഉയരാന്‍ മറ്റൊരു കാരണം. പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com