നിപ്പാ ഭീതി കര്‍ണാടകയിലും; കോഴിക്കോട് നിന്ന് മടങ്ങിയെത്തിയ ആളെയും കുടുംബത്തെയും നാട് ഒറ്റപ്പെടുത്തി

നിപ്പാ ഭീതി കര്‍ണാടകയിലും പടരുന്നു. കേരളത്തില്‍ ജോലി ചെയ്തതിന് ശേഷം മടങ്ങിയെത്തിയ യുവാവിനെയും കുടുംബത്തെയും നാട്ടുകാര്‍ ഒറ്റപ്പെടുത്തി
നിപ്പാ ഭീതി കര്‍ണാടകയിലും; കോഴിക്കോട് നിന്ന് മടങ്ങിയെത്തിയ ആളെയും കുടുംബത്തെയും നാട് ഒറ്റപ്പെടുത്തി

ബെംഗളൂരു: നിപ്പാ ഭീതി കര്‍ണാടകയിലും പടരുന്നു. കേരളത്തില്‍ ജോലി ചെയ്തതിന് ശേഷം മടങ്ങിയെത്തിയ യുവാവിനെയും കുടുംബത്തെയും നാട്ടുകാര്‍ ഒറ്റപ്പെടുത്തി. നിപ്പാ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടും ഗദഗ് സ്വദേശിയായ ഗംഗാധര്‍ ബിദിഗെറിനും കുടുംബത്തിനുമാണ്  ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടിവരുന്നത്. കോഴിക്കോട് ട്രാക്ടര്‍ ഡ്രൈവറായ ഗംഗാധറിന് നാട്ടില്‍ മടങ്ങിയെത്തിയതിന് ശേഷം പനിപിടിച്ചിരുന്നു. നിപ്പാ വൈറസ് ആണെന്ന് സംശയത്തെത്തുടര്‍ന്ന് ശരീര ശ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇതല്ലെന്ന് തെളിഞ്ഞു. 

മെയ് 21നാണ് ഗംഗാധര്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തിയത്. ആശുപത്രിയില്‍ മറ്റ് രോഗികള്‍ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്ന് ഗംഗാധര്‍ പറഞ്ഞു. ജീവനക്കാര്‍ നല്ലരീതിയില്‍ പെരുമാറിയെങ്കിലും രോഗികളുടെ ശൗചാലയയവും കാന്റീനും ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി. ആശുപത്രിയില്‍ നിന്ന് നാട്ടിലെത്തിയിട്ടും നാട്ടുകാരുടെ വിലക്ക് തുടരുകയാണെന്ന് ഗംഗാധര്‍ പറഞ്ഞു. പനി വന്നതിന് ശേഷം വീട്ടില്‍ ആരും വരാറില്ലെന്നും വീടിന് പുറത്തിറങ്ങിയാല്‍ ഭര്‍ത്താവ് മരിച്ചോയെന്നാണ് ആളുകള്‍ക്ക് അറിയേണ്ടതെന്നും ഗംഗാധറിന്റെ ഭാര്യ ശാദര പറഞ്ഞു. 

സമാന സ്ഥിതി കോഴിക്കോട് ജില്ലയിലെ പലവീടുകളും നേരിടുന്നു. രോഗം സ്ഥിരീകരിച്ചവരുടെയും മരണപ്പെട്ടവരുടെയും ബന്ധുക്കളെ മാത്രമല്ല, ചെറിയ പനി വന്നവരെപ്പോലും നാട്ടുകാര്‍ ഒഴിച്ചു നിര്‍ത്തുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com