കെജ്‌രിവാളിന്റെ സമരം മമതയെയും പിണറായിയേയും ഒന്നിപ്പിക്കുമോ? ഡല്‍ഹിയില്‍ കൂടിക്കാഴ്ച നവടത്തി ചിരവൈരികള്‍

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
കെജ്‌രിവാളിന്റെ സമരം മമതയെയും പിണറായിയേയും ഒന്നിപ്പിക്കുമോ? ഡല്‍ഹിയില്‍ കൂടിക്കാഴ്ച നവടത്തി ചിരവൈരികള്‍

ന്യൂഡെല്‍ഹി: ബിജെപി വിരുദ്ധ മുന്നണി ലക്ഷ്യമിട്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ഡെല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി എന്നിവരായിരുന്നു കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. 

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ബിജെപി വിരുദ്ധമുന്നണി രൂപീകരിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായും സൂചനയുണ്ട്. നാല് മുഖ്യമന്ത്രിമാരും ചേര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കുമെന്നാണ് വിവരം. കെജ്‌രിവാളിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടതിന് ശേഷമായിരിക്കും കെജ്‌രിവാളിനെ സന്ദര്‍ശിക്കുക.  

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് സമരം ചെയ്യുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ഇവര്‍ ഡെല്‍ഹിയിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com