മോദിയുടെ ഓഫിസിലേക്ക് മാര്‍ച്ചുമായി എഎപി: അനുമതി നിഷേധിച്ച് ഡെല്‍ഹി സര്‍ക്കാര്‍

അതേസമയം പ്രതിഷേധ മാര്‍ച്ച് മുന്നില്‍കണ്ട് ഡല്‍ഹി മെട്രോയുടെ അഞ്ച് സ്‌റ്റേഷനുകള്‍ താത്കാലികമായി പൊലീസ് അടച്ചു.
മോദിയുടെ ഓഫിസിലേക്ക് മാര്‍ച്ചുമായി എഎപി: അനുമതി നിഷേധിച്ച് ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീലേക്കാണ് മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാനായി കേന്ദ്രസര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നാരോപിച്ചാണ് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. 

അതേസമയം പ്രതിഷേധ മാര്‍ച്ച് മുന്നില്‍കണ്ട് ഡല്‍ഹി മെട്രോയുടെ അഞ്ച് സ്‌റ്റേഷനുകള്‍ താത്കാലികമായി പൊലീസ് അടച്ചു. മാര്‍ച്ചിന് അനുമതി തേടിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നു ലോക് കല്യാണ്‍ മാര്‍ഗ് സ്‌റ്റേഷനാണ് ആദ്യം അടച്ചത്. സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ്, ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ജനപഥ് സ്‌റ്റേഷനുകളും അടച്ചിരിക്കുകയാണ്. പ്രതിഷേധ മാര്‍ച്ച് കടന്ന് വരുന്ന വഴികളിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമീപ പ്രദേശങ്ങളിലുമെല്ലാം നൂറുകണക്കിനു പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com