ചില നായ്ക്കള്‍ മരിച്ചാല്‍ മോദി പ്രതികരിക്കേണ്ടതില്ല: ഗൗരി ലങ്കേഷ് വധത്തില്‍ ശ്രീരാമസേന അധ്യക്ഷന്‍

ബെംഗളൂരുവിലെ പൊതുയോഗത്തിലാണു മുത്തലിക്കിന്റെ വിവാദ പരാമര്‍ശം.
ചില നായ്ക്കള്‍ മരിച്ചാല്‍ മോദി പ്രതികരിക്കേണ്ടതില്ല: ഗൗരി ലങ്കേഷ് വധത്തില്‍ ശ്രീരാമസേന അധ്യക്ഷന്‍

ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമ ഗൗരി ലങ്കേഷിനെതിരെ നീചമായ പരാമര്‍ശം നടത്തി ശീരാമസേനാ അധ്യക്ഷന്‍ പ്രമോദ് മുത്തലിക്. ഗൗരിയെ നായയോടാണ് ഇയാള്‍ ഉപമിച്ചത്. ബെംഗളൂരുവിലെ പൊതുയോഗത്തിലാണു മുത്തലിക്കിന്റെ വിവാദ പരാമര്‍ശം. ഗൗരി വധത്തില്‍ സംശയ നിഴലിലുള്ള സംഘടനയാണു ശ്രീരാമസേന.

'കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ണാടകയില്‍ രണ്ടും മഹാരാഷ്ട്രയില്‍ രണ്ടും കൊലപാതകങ്ങള്‍ നടന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയത്തെപ്പറ്റി ആര്‍ക്കും ഒന്നും മിണ്ടാനില്ല. പകരം അവര്‍ ചോദിക്കുന്നത്, ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെക്കുറിച്ചാണ്. മോദി ഇക്കാര്യത്തില്‍ പ്രതികരിക്കണം എന്നാവശ്യപ്പെടുന്ന ഒരുപാടു പേരുണ്ട്. കര്‍ണാടകയില്‍ ചില നായ്ക്കള്‍ മരിക്കുന്നതില്‍ മോദി പ്രതികരിക്കുന്നത് എന്തിനാണ്?'' പ്രമോദ് മുത്തലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം താന്‍ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും കര്‍ണാടകയിലെ എല്ലാ മരണങ്ങള്‍ക്കും മോദി മറുപടി പറയേണ്ടതില്ലെന്നാണു പറഞ്ഞതെന്നും മുത്തലിക് പിന്നീടു വിശദീകരിച്ചു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ വെടിയുതിര്‍ത്തെന്നു സംശയിക്കുന്ന ശ്രീരാമസേന അംഗമായ പരശുറാം വാഗ്മറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 

കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴി അനുസരിച്ചാണു പരശുറാമിന്റെ അറസ്റ്റ്. പ്രവീണിനും പരശുറാമിനും ഹിന്ദു യുവസേന സ്ഥാപകന്‍ കെടി നവീന്‍ കുമാര്‍, അമോല്‍ കാലെ, അമിത് ദേഗ്വേക്കര്‍, മനോഹര്‍ ഇവ്‌ഡെ എന്നിങ്ങനെ ആറു പേരാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com