ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട ലഷ്കർ ഭീകരൻ കൂട്ടാളികൾക്കൊപ്പം; വീഡിയോ പുറത്ത്

ദക്ഷിണ കശ്മീരിലെ ഏതോ വനമേഖലയില്‍വച്ച് ചിത്രീകരിച്ച വിഡിയോയാണ് ഇതെന്നാണ് സൂചന
ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട ലഷ്കർ ഭീകരൻ കൂട്ടാളികൾക്കൊപ്പം; വീഡിയോ പുറത്ത്

ശ്രിനഗര്‍: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ലഷ്‌കര്‍ ഭീകരന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നവീദ് ജാട്ട് എന്ന അബു ഹന്‍സുള്ള വനപ്രദേശത്തുവച്ച് മറ്റുഭീകരരെ കണ്ടുമുട്ടുകയും ആശ്ലേഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ദക്ഷിണ കശ്മീരിലെ ഏതോ വനമേഖലയില്‍വച്ച് ചിത്രീകരിച്ച വിഡിയോയാണ് ഇതെന്നാണ് സൂചന. കഴിഞ്ഞ മാസം ആറിനാണ് കശ്മീരിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ ആക്രമണം നടത്തി ഭീകരര്‍ ഇയാളെ രക്ഷപ്പെടുത്തിയത്. നവീദ് ഉള്‍പ്പെടെ ആറു തടവുകാരുമായി പൊലീസ് സംഘം ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. തടവുകാര്‍ക്ക് അകമ്പടി വന്ന പൊലീസുകാര്‍ക്കെതിരെ ആശുപത്രിക്കുള്ളില്‍ വച്ചാണു ഭീകരര്‍ വെടിയുതിര്‍ത്തത്.

ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. നവീദിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലു പേരെ കശ്മീര്‍ പൊലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് നവീദ് മറ്റു ഭീകരര്‍ക്കൊപ്പമുള്ള വിഡിയോ പുറത്തുവന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com