മുംബൈയില്‍ നഗരമധ്യത്തിലെ ഓടയില്‍നിന്ന് മുതലയെ പിടികൂടി

മുംബൈയില്‍ നഗരമധ്യത്തിലെ ഓടയില്‍നിന്ന് മുതലയെ പിടികൂടി
മുംബൈയില്‍ നഗരമധ്യത്തിലെ ഓടയില്‍നിന്ന് മുതലയെ പിടികൂടി

മുംബൈ: മുംബൈയില്‍ ഓടയില്‍നിന്ന് മുതലയെ പിടികൂടി. മുളുണ്ടില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപത്തെ ഓടയില്‍നിന്നാണ് നാലരയടി നീളമുള്ള മുതലയെ പിടികൂടിയത്.

ആറു വയസു പ്രായമുള്ള മുതലയ്ക്ക് ഒന്‍പതു കിലോയോളം തൂക്കമുണ്ട്. ഓടയില്‍ മുതലയെ കണ്ട് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഏഴു മണിക്കൂറിലേറെ പണിപ്പെട്ടാണ് വനപാലകര്‍ മുതലയെ പിടികൂടിയത്.

ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഓടയില്‍ മുതലയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുബൈയുടെ കിഴക്കന്‍ സബര്‍ബായ മുളുണ്ട് വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. സഞ്ജയ് ഗാന്ധി ദേശീയപാര്‍ക്കിലെ തടാകങ്ങളില്‍ മുതലകളുണ്ട്. ഇവിടെ നിന്ന് എത്തിയ മുതലായാവാം എന്നാണ് കരുതുന്നത്. മഴക്കാലത്തും വെള്ളപ്പൊക്കം ഉണ്ടാവുമ്പോഴും മുമ്പും നഗരത്തില്‍നിന്ന് മുതലകളെ കണ്ടത്തെയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com