ജെഎന്‍യു വിദ്യാര്‍ത്ഥി മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ പൊലീസ് ആക്രമണം; ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം 

പാര്‍ലമെന്റ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകയെ പൊലീസ് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്
ജെഎന്‍യു വിദ്യാര്‍ത്ഥി മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ പൊലീസ് ആക്രമണം; ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം 

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകയെ പൊലീസ് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്.  ഡല്‍ഹി പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തുകയാണ്. 

കഴിഞ്ഞ ദിവമസാണ് പ്രതിഷേധത്തിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥി മാര്‍ച്ച് കവര്‍ ചെയ്യാനെത്തിയ ഹിന്ദുസ്താന്‍ ടൈംസ് ഫോട്ടോഗ്രാഫര്‍ അനുശ്രീ ഫട്‌നാവിസിനെ പൊലീസുകാര്‍ ആക്രമിക്കുകയാരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്തികളും അധ്യാപകരും പങ്കെടുത്ത മാര്‍ച്ച്  ഐഎന്‍എ മാര്‍ക്കറ്റില്‍വച്ച് പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്നു നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിലാണ് വനിത പൊലീസുകാര്‍ അനുശ്രിയെ ആക്രമിച്ചത്.ഇവരുടെ ക്യാമറയും തട്ടിപ്പറിച്ചു. എന്നാല്‍ തന്നെ ആക്രമിച്ചത് വനിത പൊലീസുകാരല്ല എന്നാണ് അനുശ്രി പറയുന്നത്. പിടിച്ചെടുത്ത ക്യാമറ ഇതുവരെ തിരികെത്തന്നിട്ടില്ലെന്നും അവര്‍ പറയുന്നു. അനുശ്രി മാധ്യമപ്രവര്‍ത്തകയാണെനന് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com