ഹസാരെയുടെ വേദിയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സംസാരിക്കുന്നതിനിടെ ഷൂവേറ്

ഡല്‍ഹിയില്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്നുവന്ന സമരത്തില്‍ സംസാരിക്കവെയാണ് ഫട്‌നാവിന് നേരെ ഷൂവേറ് നടന്നത്. 
ഹസാരെയുടെ വേദിയില്‍ ദേവേന്ദ്ര ഫട്‌നാവിസ് സംസാരിക്കുന്നതിനിടെ ഷൂവേറ്

ന്യൂഡല്‍ഹി:  മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് നേരെ ഷൂവേറ്. ഡല്‍ഹിയില്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്നുവന്ന സമരത്തില്‍ സംസാരിക്കവെയാണ് ഫട്‌നാവിന് നേരെ ഷൂവേറ് നടന്നത്. 

ദേവേന്ദ്ര ഫട്‌നാവിന്റെ അടുത്തിരിക്കുന്ന ആളിനടുത്ത്  ഷൂവന്നു വീഴുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. 

ഫട്‌നാവിസ് സര്‍ക്കാരിന് നേരെ സംസ്ഥാനത്ത് കനത്ത കര്‍ഷക പ്രക്ഷോഭങ്ങളാണ് നടന്നുവരുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഒരുലക്ഷത്തോളം കര്‍ഷകര്‍ അണിനിരന്ന കര്‍ഷക റാലി നടന്നിരുന്നു. അതിന് പിന്നാലെ വിദ്യാര്‍ത്ഥി,യുവജന ലോങ് മാര്‍ച്ചുകളും മഹാരാഷ്ട്രയെ പിടിച്ചു കുലുക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com