എനിക്ക് തെറ്റുസംഭവിക്കാം, എന്നാല്‍ കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റില്ല; കോണ്‍ഗ്രസിന് മറുപടിയുമായി അമിത് ഷാ 

യെദ്യൂരപ്പ വന്‍ അഴിമതിക്കാരനാണെന്ന നാക്കുപിഴയെ ആയുധമാക്കിയ കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ.
എനിക്ക് തെറ്റുസംഭവിക്കാം, എന്നാല്‍ കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റില്ല; കോണ്‍ഗ്രസിന് മറുപടിയുമായി അമിത് ഷാ 

ബംഗലൂരു:യെദ്യൂരപ്പ വന്‍ അഴിമതിക്കാരനാണെന്ന നാക്കുപിഴയെ ആയുധമാക്കിയ കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. തനിക്ക് തെറ്റു സംഭവിക്കാം, എന്നാല്‍ കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു അമിത് ഷാ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. മൈസൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 

ദിവസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ യെദ്യൂരപ്പ തന്നെയാകും മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്ഥാനത്ത് യെദ്യൂരപ്പ വന്‍ അഴിമതിക്കാരനാണെന്ന് അമിത് ഷായ്ക്ക് അബദ്ധം പിണയുകയായിരുന്നു. ബംഗളുരൂവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. അമിത് ഷായുടെ പരാമര്‍ശം കേട്ട് ആദ്യം ഞെട്ടിയത് യെദ്യൂരപ്പയാണ്. വാര്‍ത്താ സമ്മേളനത്തിനിടെ അമിത് ഷായ്ക്ക് നാക്ക് പിഴ സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തിരുന്ന ബിജെപി നേതാവ് പറ്റിയ അബദ്ധം അമിത് ഷായെ അറിയിക്കുകയായിരുന്നു

അമിത് ഷായുടെ പരാമര്‍ശത്തിന് പിന്നാലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കൂടാതെ ഇതിന്റെ വീഡിയോ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും അമിത് ഷായ്ക്ക് പറ്റിയ അബദ്ധം വലിയ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ അമിത് ഷാ ആഞ്ഞടിച്ചിരുന്നു. ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കാനുള്ള തീരുമാനം ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനാണെന്നും യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയാനാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. പിന്നാലെ കര്‍ണാടകത്തിലെ സര്‍ക്കാരിനെതിരെ സംസാരിക്കുന്നതിനിടെയായിരുന്നു കര്‍ണാടകയുടെ ചരിത്രത്തില്‍ വന്‍ അഴിമതിക്കാരായ സര്‍ക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത് യെദ്യൂരപ്പയുടെ സര്‍ക്കാരാണെന്ന് അമിത് ഷാ പറഞ്ഞത്. അമിത് ഷായ്ക്ക് പറ്റിയ അബദ്ധം തൊട്ടടുത്തിരുന്ന നേതാവ് ചെവിയില്‍ പറഞ്ഞപ്പോള്‍ അമിത് ഷാ ഉടനെ തന്നെ തിരുത്തുകയും ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com