വീണ്ടും വ്യാജ വീഡിയോ പ്രചാരണവുമായി ബിജെപി; മോദിയെ ആവേശത്തോടെ സ്വീകരിക്കുന്ന വലിയ ജനക്കൂട്ടം ഉഡുപ്പിയിലേതല്ല 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയിലെ പഴയ റാലി കര്‍ണാടകയിലെ റാലിയാക്കി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ബിജെപി
വീണ്ടും വ്യാജ വീഡിയോ പ്രചാരണവുമായി ബിജെപി; മോദിയെ ആവേശത്തോടെ സ്വീകരിക്കുന്ന വലിയ ജനക്കൂട്ടം ഉഡുപ്പിയിലേതല്ല 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയിലെ പഴയ റാലി കര്‍ണാടകയിലെ റാലിയാക്കി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ബിജെപി. മെയ് ഒന്നിന് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടന്ന റാലി എന്ന തരത്തിലാണ് വാരാണസിയില്‍ മുമ്പ് നടന്ന റാലിയുടെ ദൃശ്യങ്ങല്‍ ബിജെപി പ്രചരിപ്പിക്കുന്നത്. 

ഉഡുപ്പിയിലേത് ഉള്‍പ്പെടെ കര്‍ണാടകയില്‍ 21 റാലികളിലാാണ് മോദി പങ്കെടുക്കുന്നത്. കര്‍ണാകയില്‍ മോദിക്കുള്ള ജനപ്രീതി എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. മോദിയെ ഹര്‍ഷാരവത്തോടെ വലിയ ജനക്കൂട്ടം സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. സംവിധായകനായ അശോക് പണ്ഡിറ്റാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം സംഘപരിവാര്‍ അനുയായികള്‍ വീഡിയോയ്ക്ക് വ്യാപക പ്രചാരണം നല്‍കി. എന്നാല്‍ വ്യാജ വീഡിയോ ഉടനെതന്നെ പിടിക്കപ്പെട്ടു. 
ഗൂഗിളിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മാധ്യമങ്ങള്‍ ഈ വീഡിയോ ഉഡുപ്പിയില്‍ നടന്ന റാലിയുടേതല്ല എന്ന് കണ്ടെത്തിയതോടെയാണ് ബിജെപിയുടെ വ്യാജ പ്രചാരണം വീണ്ടും പൊളിഞ്ഞത്. 

മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന പവന്‍ ദുരാനിയും മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ഭരത് റാവത്തും വീഡിയോ ഷെയര്‍ ചെയ്തവരുടെ കൂട്ടത്തില്‍പ്പെടുന്നു. 

മോദിയുടെ റാലികളാണ് എന്ന തരത്തില്‍ മുമ്പ് പല വലിയ ആള്‍ക്കൂട്ട ദൃശ്യങ്ങളും ബിജെപി പ്രചരിപ്പിച്ചിട്ടുണ്ട്. മോദി പങ്കെടുക്കുന്ന റാലിയുടെ ജനപങ്കാളിത്തം എന്നുകാണിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വ്യാജമായി പ്രചരിപ്പിച്ചത് കയ്യോടെ പിടിക്കപ്പെട്ടിരുന്നു.  

ഉഡുപ്പിലേതാണ് എന്ന തരത്തില്‍ ബിജെപി പ്രചരിപ്പിക്കുന്ന മോദിയുടെ വാരാണസിയിലെ റാലിയുടെ വീഡിയോ:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com