പൊതുസ്ഥലങ്ങളില്‍ നമാസ് പാടില്ല,വീടുകളിലും പളളികളിലും മതിയെന്ന് ബിജെപി മുഖ്യമന്ത്രി 

ഡല്‍ഹിയോട് ചേര്‍ന്ന് ഗുഡ്ഗാവിന്റെ പലഭാഗങ്ങളിലും തീവ്രഹിന്ദുത്വശക്തികള്‍ നമാസ് തടഞ്ഞതിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍.
പൊതുസ്ഥലങ്ങളില്‍ നമാസ് പാടില്ല,വീടുകളിലും പളളികളിലും മതിയെന്ന് ബിജെപി മുഖ്യമന്ത്രി 

ന്യൂഡല്‍ഹി: ഡല്‍ഹിയോട് ചേര്‍ന്ന് ഗുഡ്ഗാവിന്റെ പലഭാഗങ്ങളിലും തീവ്രഹിന്ദുത്വശക്തികള്‍ നമാസ് തടഞ്ഞതിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. പൊതുസ്ഥലങ്ങളില്‍ നമാസ് ചെയ്യുന്നതിന് പകരം പളളികളിലും വീടുകളിലും ഇത് നടത്താന്‍ മുസ്ലീങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗുഡ്ഗാവിന്റെ പലഭാഗങ്ങളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി തീവ്രഹിന്ദുത്വശക്തികള്‍ നമാസ് തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മറ്റുളളവര്‍ക്ക് എതിര്‍പ്പില്ലായെങ്കില്‍ നമാസ് തുറസ്സായ സ്ഥലങ്ങളില്‍ നടത്തുന്നതില്‍ തെറ്റില്ല. എങ്കിലും സ്ഥലപരിമിതി ഉള്‍പ്പെടെയുളള വിഷയങ്ങള്‍ കണക്കിലെടുത്ത് നമാസ് പൊതുസ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. തുറസ്സായ സ്ഥലങ്ങളില്‍ നമാസ് നടത്തുന്നത് വര്‍ധിക്കുന്നതായും ഖട്ടാര്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ വീടുകളിലും പളളികളിലുമായി നമാസ് സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി മുസ്ലീങ്ങളോട് ആവശ്യപ്പെട്ടു. 

ക്രമസമാധാനനിലയാണ് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്ത്വം. സുരക്ഷ സേനയോട് ജാഗ്രതയായിരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com