5 വര്‍ഷത്തിനിടെ കര്‍ണാടയില്‍ 3515 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്

വിളനാശവും വരള്‍ച്ചയും മൂലമാണ് 2525 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. കരിമ്പ് കര്‍ഷകരും നെയ്ത്തുകാരുമാണ് കൂടുതല്‍ ആത്മഹത്യ ചെയ്തത്
5 വര്‍ഷത്തിനിടെ കര്‍ണാടയില്‍ 3515 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് 3515 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ റിപ്പോപര്‍ട്ട്. ഏപ്രില്‍ 2013 മുതല്‍ നവംബര്‍ 2017 വരെയുളള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. വിളനാശവും വരള്‍ച്ചയും മൂലമാണ് 2525 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. കരിമ്പ് കര്‍ഷകരും നെയ്ത്തുകാരുമാണ് കൂടുതല്‍ ആത്മഹത്യ ചെയ്തത്.

ദേശീയ ക്രൈം റെക്കോര്‍ഡിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയും തെലുങ്കാനയും കഴിഞ്ഞാല്‍ 2015ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തത് കര്‍ണാകടയിലാണ്. കേന്ദ്രസര്‍ക്കാര്‍ 8500 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനം വാഗ്ദാനത്തിലൊതുങ്ങി. അതേസമയം ഇത് തെരഞ്ഞടുപ്പില്‍ നേട്ടമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തുല്‍. 

തെരഞ്ഞടുപ്പ് പ്രചാരണ വേളയില്‍ കര്‍ഷക ആത്മഹത്യയെ ചൊല്ലി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സിദ്ധരാമയ്യയും കൊമ്പ് കോര്‍ത്തിരുന്നു. ഉത്തര്‍പ്രദേശിലെ പട്ടിണിമരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി  സിദ്ധരായമയ്യ ബിജെപിക്കെതിരെ ആഞ്ഞടിച്ച പശ്ചാത്തലത്തില്‍ യോഗി കര്‍ഷക ആത്മഹത്യയുടെ റിപ്പോര്‍ട്ട് ഉന്നയിച്ച് അതേനാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com