മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിയെ പൈലറ്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അഹമ്മദാബാദ്-മുംബൈ വിമാനത്തിലെ എയര്‍ഹോസ്റ്റസാണ് വിമാനത്തില്‍വച്ച് തന്നെ പൈലറ്റ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിപ്പെട്ടത്. ഈ മാസം നാലാം തിയതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
വിമാനത്തില്‍ വച്ച് പരാതിക്കാരിയും പൈലറ്റും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇതേതുടര്‍ന്നാണ് സംഭവം ഉണ്ടായതെന്നും പോലീസ് പറഞ്ഞു. മുംബൈയില്‍ വിമാനം എത്തിയതിനുശേഷം സഹാര്‍ പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി പരാതി നല്‍കിയത്.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമതി പൈലറ്റിനെതിരെ കേസെടുത്തു. സംഭവത്തെകുറിച്ച് പോലീസിന്റെ ഭാഗത്തുനിന്നും എയര്‍ഇന്ത്യ കമ്പനിയുടെ ഭാഗത്തുനിന്നും അന്വേഷണം നടത്തിവരികയാണ്. സംഭവത്തെകുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍തന്നെ ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്ക് തയ്യാറല്ലെന്നും അന്വേഷണത്തിന് പൂര്‍ണ്ണ പിന്തുണയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ